എന്‍ഡോസള്‍ഫാന്‍: ഇടതു ഹര്‍ത്താല്‍ പൂര്‍ണം

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. കെഎസ്ആര്‍ടിസി അടക്കമുളള ബസ് സര്‍വീസുകള്‍ മുടങ്ങി. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത് . ഉള്‍പ്രദേശങ്ങളില്‍ ഓട്ടോറിക്ഷാ സര്‍വീസുകള്‍ ഉണ്ട്.
തിരുവനന്തപുരത്ത് റീജിണല്‍ കാന്‍സര്‍ സെന്റര്‍ അടക്കമുള്ള പ്രധാനസ്ഥാപനങ്ങളിലേക്ക് ജീവനക്കാര്‍ക്കായി പോലീസ് അകമ്പടിയോടെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. കുട്ടനാട്ട് താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്‌റ്റോക്ക്‌ഹോം ഉടമ്പടിയില്‍ പങ്കാളികളായ രാഷ്ട്രങ്ങളുടെ ജനീവ സമ്മേളനത്തിന്റെ സമാപന ദിവസമെന്ന നിലയിലാണ് വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനു വേണ്ടി ഇന്ത്യ ആവശ്യപ്പെടണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സ്‌റ്റോക്കോം കണ്‍വന്‍ഷനില്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടു സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ഇന്നു നടത്താന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്നു പ്‌ളാന്റേഷന്‍ കോര്‍പറേഷന്‍ എംപ്‌ളോയീസ് യൂണിയന്‍ സിഐടിയു വിഭാഗം വിട്ടുനില്‍ക്കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് 25ന് സംഘടിപ്പിച്ച പ്രതിഷേധറാലിയിലും സിഐടിയു വിഭാഗം പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications