കോട്ടയം: സിപിഎം നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി. സുഗുണന്‍ കുഴഞ്ഞുവീണ് മരിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ത്താലിനോട് അനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ അദ്ദേഹത്തെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായ കെ.പി സുഗുണന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ്.
CPM Kottayam district committee member and CITU district secretary KP Sugunan has passed away on Friday. He collapsed while partaking in the protest march staged as part of the state wide hartal called by the LDF, in the district