കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ വി കാമത്ത് ഇന്‍ഫോസിസ് ചെയര്‍മാന്

Google Oneindia Malayalam News

KV Kamath
ബാംഗ്ലൂര്‍: ഇന്‍ഫോസിസിന്റെ പുതിയ ചെയര്‍മാനായ് കെ വി കാമത്തിനെ തിരഞ്ഞെടുത്തു. ചെയര്‍മാനായിരുന്ന എന്‍ ആര്‍ നാരായണ മൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ നിയമനം.

ഐ സി ഐ സി ഐ ബാങ്കിന്റെ ചെയര്‍മാനായിരുന്ന കാമത്ത് നേരത്തെ തന്നെ ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. ആരായിരിയ്ക്കും ഇന്‍ഫോസിസ് ചെയര്‍മാനെന്ന കാര്യം കഴിഞ്ഞ കുറേ മാസങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞ വിഷയമായിരുന്നു.

ഏപ്രില്‍ 30 ന് വൈകീട്ട് ചേര്‍ന്ന ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് കാമത്തിനെ പുതിയ ചെയര്‍മാനായി നിയമിയ്ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിവര സാങ്കേതിക വിദ്യാ കമ്പനിയാണ് ഇന്‍ഫോസിസ്. കാമത്തായിരിയ്ക്കുമോ സിഇഒ ആയ ക്രിസ് ഗോപാലകൃഷ്ണനായിരിയ്ക്കുമോ ചെയര്‍മാനെന്ന് അവസാനം വരെ ഉറപ്പില്ലായിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ എസ് ഡി ഷിബുലാലായിരുന്നു ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന മറ്റൊരാള്‍.

കമ്പനിയുടെ പേര് ഇന്‍ഫോസിസ് ടെക്‌നോജീസിന് പകരം ഇന്‍ഫോസിസ് ലിമിറ്റഡ് എന്നാക്കി മാറ്റാനും യോഗം തീരുമാനിച്ചു. 2011 ആഗസത് 21 ഓടെ ഇത് പ്രാബല്യത്തില്‍ വരും.

ഇപ്പോള്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ തിരുവനന്തപുരം സ്വദേശി ക്രിസ് ഗോപാലകൃഷ്ണന്‍ കോ-ചെയര്‍മാനാകും. ആലപ്പുഴക്കാരനായ എസ്.ഡി.ഷിബുലാലായിരിക്കും പുതിയ സിഇഒ. 65 വയസ്സ് തികയുന്നതിനെത്തുടര്‍ന്ന് 2011 ആഗസ്തില്‍ വിരമിക്കുന്ന എന്‍.ആര്‍.നാരായണമൂര്‍ത്തിക്ക് കമ്പനി ചെയര്‍മാന്‍ എമറിറ്റസ് പദവി നല്‍കി.

"താന്‍ ആദരിയ്ക്കപ്പെട്ടിരിയ്ക്കുന്നു, വിനയത്തോടെ ഈ ചുമതല ഏറ്റെടുക്കുന്നു" എന്നായിരുന്നു പുതിയ തീരുമാനത്തെക്കുറിച്ച് കെ വി കാമത്ത് പ്രതികരിച്ചത്.

കെ വി കാമത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസി ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനാണ് കെ വി കാമത്ത്. 2009ലാണ് കാമത്ത് ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്.

മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദമുള്ള കാമത്ത് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. 1971 മുതല്‍ ഐസിഐസിഐ ബാങ്കില്‍ പ്രവര്‍ത്തിയ്ക്കുകയായിരുന്നു. 2009 ലാണ് ബാങ്കില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്നാണ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായത്.

ക്രിസ് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരത്ത് ചെറിയ ബിസിനസുകാരനായിരുന്ന സേനാപതിയുടെയും ആനന്ദവല്ലിയുടെയും മൂത്തമകനാണ് ഗോപാലകൃഷ്ണന്‍. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരത്തുനിന്നായിരുന്നു. പിന്നീട് ചെന്നൈ ഐഐടിയില്‍ നിന്ന് ഫിസിക്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടി. അവിടെ നിന്ന് തന്നെ കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക് ബിരുദവും സ്വന്തമാക്കി. മുംബൈയില്‍ പട്‌നി കമ്പ്യൂട്ടേഴ്‌സില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായി ജോലി ചെയ്തു. ഇവിടെ വച്ചാണ് സഹപ്രവര്‍ത്തകനായിരുന്ന എന്‍.ആര്‍.നാരായണമൂര്‍ത്തിയെ കണ്ടുമുട്ടുന്നത്. ഇരുവരും പട്നി കമ്പ്യൂട്ടേഴിലെ തന്നെ മറ്റു അഞ്ച് പേരും ചേര്‍ന്ന് 1981ലാണ് ഇന്‍ഫോസിസ് തുടങ്ങിയത്. 2007 ജൂണില്‍ മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലെത്തി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ് (ഐഐടിഎം) കേരളയുടെ ചെയര്‍മാനാണ് ഇദ്ദേഹം. കര്‍ണാടക സര്‍ക്കാരിന്റെ ബോര്‍ഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എ‍ഡ്യൂക്കേഷന്‍ സ്റ്റാന്റേര്‍ഡ്സിന്റെ വൈസ് ചെയര്‍മാനാണ്. സുധാ ഗോപാലകൃഷ്ണനാണ് ഭാര്യ.

എസ് ഡി ഷിബുലാല്‍

ആലപ്പുഴ മുഹമ്മയില്‍ പരേതരായ സി.കെ.ദാമോദരന്റെയും സരോജിനിയുടെയും ഏക മകനായ ഷിബുലാലിന്റെ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം കേരളത്തില്‍ തന്നെയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം എടുത്ത ശേഷം ബോംബെയില്‍ ജോലി ചെയ്തു. ബോംബേ ഇലക്ട്രിക്കല്‍ സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടി(ബെസ്റ്റ്)ലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് പട്‌നി കമ്പ്യൂട്ടേഴ്‌സില്‍ ചേര്‍ന്നു. അവിടെ വെച്ചാണ് എന്‍.ആര്‍.നാരായണമൂര്‍ത്തിയെയും ക്രിസ് ഗോപാലകൃഷ്ണനെയും കണ്ടുമുട്ടിയത്. കുമാരിയാണ് ഭാര്യ. 2009 ലെ ഫോര്‍ബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ 70 സ്ഥാനക്കാരനായിരുന്നു ഇദ്ദേഹം.

English summary
After Narayana Murthy, the I-T company Infosys on Saturday, Apr 30 named K V Kamath as the new chairman of the company. One of the most admirable icon in the entire I-T world, Infosys's key founder Narayana Murthy has officially handed over his responsibilities to K V Kamath as the new chairman of the company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X