അരുണാചല്‍ മുഖ്യമന്ത്രിയെ ഇനിയും കണ്ടെത്തിയില്ല

അരുണാചല്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ കണ്ടെത്തി
ഇറ്റാനഗര്‍: അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു യാത്ര ചെയ്ത ഹെലികോപ്റ്റര്‍ തലസ്ഥാനമായ ഇറ്റാനഗറിന് വടക്കുകിഴക്കുള്ള ദാപ്പോറിജോയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അരുണാചല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
ദോര്‍ജി ഖണ്ഡു അടക്കം കോപ്റ്ററിലുണ്ടായിരുന്ന നാലു പേരും സുരക്ഷിതരാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കോപ്റ്റര്‍ ദാപ്പോറിജോയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ പത്തു മണിക്ക് തവാങില്‍നിന്ന് ഇറ്റാനഗറിലേക്ക് പോയതായിരുന്നു മുഖ്യമന്ത്രി. 11.30ന് ഗുവാഹത്തിയില്‍ എത്തേണ്ടിയിരുന്ന ഹെലികോപ്ടര്‍ സമയം കഴിഞ്ഞിട്ടും എത്താഞ്ഞത് ആശങ്ക പടര്‍ത്തിയിരുന്നു.
അരുണാചല്‍ മുഖ്യമന്ത്രിയെ കാണാനില്ല
തവാങ്: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദൊര്‍ജീ ഖണ്ഡു സഞ്ചരിച്ച ഹെലികോപ്ടര്‍ കാണാതായി. മുഖ്യമന്ത്രിയോടൊപ്പം നാലു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
രാവിലെ പത്തു മണിക്ക് തവാങില്‍നിന്ന് പുറപ്പെട്ടതാണ്. ഇറ്റാനഗറിലേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. 11.30ന് ഗുവാഹത്തിയില്‍ എത്തേണ്ടിയിരുന്ന ഹെലികോപ്ടര്‍ സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷം തുടങ്ങിയത്.
മുക്‌തോ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയാണ് 56കാരനായ ഖണ്ഡു. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയാണ് ഖണ്ഡു. കാണാതായ കോപ്റ്ററിനായി തെരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications