5 വയസ്സുകാരന്‍ ഗുണ്ട അറസ്റ്റില്‍
ദില്ലി: പഞ്ചായത്തു തിരഞ്ഞെടുപ്പിനിടെ സമാധാനാന്തരീക്ഷം തകര്‍ത്തെന്ന് ആരോപിച്ച് അഞ്ചു വയസുകാരനെ ഗുണ്ടെന്ന് മുദ്രകുത്തി പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാര്‍ സ്വദേശി സൂര്യകാന്തിനെയാണ് ഔറംഗബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുടങ്ങാതെ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും പിഴയായി 20,000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ച് കോടതി സൂര്യകാന്തിനെ ജാമ്യത്തില്‍ വിട്ടു.
സൂര്യകാന്തിനെതിരെ കേസെടുത്തത് രേഖകളിലെ പിഴവ് മൂലമായിരക്കുമെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് പൊലീസ് ഇവരെ അറിയിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications