കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കണം

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: പക്ഷപാതവും ഭയവുമില്ലാതെ പ്രവര്‍ത്തിക്കണമെന്ന് സിബിഐയോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. സിബിഐ പുതിയ ആസ്ഥാനമന്ദിരമായ സിജിഓ കോപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകായയിരുന്നു അദ്ദേഹം.

സി.ബി.ഐ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും വിവാദപരാമര്‍ശങ്ങള്‍ നടത്തരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. അഴിമതി നടത്തുന്നത് ഏറ്റവും ഉന്നതരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.

സംസ്ഥാനങ്ങള്‍, വ്യക്തികള്‍, കോടതികള്‍ എന്നിവയില്‍ നിന്നു നിരവധി കേസുകള്‍ സിബിഐ അന്വേഷണത്തിന് എത്തുന്നുണ്ട്. അതിനാല്‍ അന്വേഷണത്തില്‍ ഉയര്‍ന്ന മാനദണ്ഡം ഉറപ്പുവരുത്തണം.
ഇപ്പോള്‍ അഴിമതി കേസുകളാണു കൂടുതലായി സിബിഐയുടെ മുന്നിലെത്തുന്നത്. ഇത്തരം കേസുകളില്‍പ്പെടുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.

അതേ സമയം നിരപരാധികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഉറപ്പുള്ള തെളിവുകളാണ് ഏതന്വേഷണത്തിനും ആവശ്യം. അതു ലഭിക്കുന്നത് വരെ കേസന്വേഷണം തുടരണം. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.ബി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

English summary
Prime Minister Manmohan Singh on Saturday directed the CBI, which is investigating high-profile 2G and CWG scams, to thoroughly investigate these cases, produce quick results and act without fear to bring to book those guilty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X