ഒറീസയില്‍ ജനക്കൂട്ടം 7പേരെ തീയിട്ടുകൊന്നു
ഭുവനേശ്വര്‍: ഒറീസയില്‍ ജനക്കൂട്ടം ഒരു സ്ത്രീയുള്‍പ്പെടെ ഏഴുപേരെ തീവെച്ചുകൊന്നു. ഗഞ്ജം ജില്ലയിലെ ബഡാഗഡാ ഗ്രാമത്തിലാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേര്‍ മരിച്ചത്.
ഗ്രാമത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ചെറുകിട ഫാക്ടറി നിര്‍ത്തലാക്കണമെന്ന ആവശ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മരിച്ചവരെല്ലാം ഫാക്ടറി ജീവനക്കാരാണ്.
ഇവരെ കൊന്ന ശേഷം ജനക്കൂട്ടം ഫാക്ടറിക്ക് തീയിടുകയും ചെയ്തു. ഏതാനും പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പോലീസെത്തി അന്വേഷണം തുടങ്ങി.












Click it and Unblock the Notifications