കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ കാള്‍ഗേളാക്കിയ ടെക്കി കുരുങ്ങി

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികത്തൊഴിലാളിയാക്കി ചിത്രീകരിച്ച് ഒട്ടേറെപ്പേര്‍ക്ക് ഇമെയില്‍ അയച്ച സോഫ്റ്റ് വേര്‍ എന്‍ജിനീയറെ ചെന്നൈ സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. വിരുഗമ്പാക്കത്തുള്ള ഒരു ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന ബാലമുരുകന്‍ എന്ന യുവാവാണ് അറസ്റ്റിലായത്.

ഇയാള്‍ സന്ദേശങ്ങള്‍ അയയ്ക്കാനുപയോഗിച്ച കമ്പ്യൂട്ടറിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസം കണ്ടുപിടിച്ചാണ് പൊലീസ് ഇയാളെ കുടുക്കിയത്. എന്‍ജിനീയറിങ് ബിരദധാരിയായ ഇയാള്‍ എച്ച് ആര്‍ മാനേജര്‍ ആയിട്ടാണ് ഈ കമ്പനിയില്‍ ജോലിനോക്കുന്നത്.

കൂടെ ജോലിചെയ്യുന്ന യുവതിയെക്കുറിച്ച് അശ്ലീലമെഴുതിയ മെയിലുകള്‍ അയച്ചത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഈ പെണ്‍കുട്ടിയോട് ബാലമുരുകന് പ്രണയമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പ്രതികാരം തീര്‍ക്കാനാണ് ബാലമരുകന്‍ അവരെ കാള്‍ ഗേളായി ചിത്രീകരിച്ച് മറ്റ് സുത്തുക്കള്‍ക്ക് മെയില്‍ അയച്ചത്. ഇതിനായി ബാലമുരുകന്‍ ഒരു പ്രത്യേക ഇമെയില്‍ വിലാസം ഉണ്ടാക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കളാണ് ഈ മെയില്‍ കിട്ടിയവരില്‍ ഏറെയും. ഇവരില്‍ നിന്നും വിവരമറിഞ്ഞ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റുചെയ്ത ബാലമുരുകനെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

English summary
Chennai city cyber crime wing police on Thursday arrested a software company professional for sending e-mails to many persons profiling a girl he knew as a call girl,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X