കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണ പിള്ളയുടെ പരോള്‍ നീട്ടി

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പരോള്‍ കാലാവധി 12 ദിവസത്തേക്കു കൂടി നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് 13ന് തലേന്ന് രാവിലെ അദ്ദേഹം തിരികെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തണംമെന്ന് ഉത്തരവില്‍ പറയുന്നു.

ബാലകൃഷ്ണ പിള്ളയ്ക്ക് 20നു 10 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. ഇതു 15 ദിവസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുന്‍പ് പിള്ള അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇതു ജയില്‍ അഡീഷനല്‍ ഡിജിപിക്കു വിട്ടപ്പോള്‍ അദ്ദേഹം 15 ദിവസം കൂടി നീട്ടാമെന്നു ശുപാര്‍ശ ചെയ്തു.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തുടര്‍ന്ന് ഇതു സംബന്ധിച്ച ഫയല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അയച്ചു കൊടുത്തു. അവിടെനിന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിക്കു വിട്ടപ്പോള്‍, 12 ദിവസം മാത്രം പരോള്‍ നീട്ടി നല്‍കാന്‍ അനുവാദം നല്‍കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ 15 ദിവസത്തെ പരോളിനാണു ശുപാര്‍ശ ചെയ്തിരുന്നതെന്നും ഇതു 12 ദിവസമായി കുറയ്ക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്റേതാണെന്നും ആഭ്യന്തര വകുപ്പ് അധികൃതര്‍ അറിയിച്ചു.

English summary
The parole of R Balakrishna Pillai, Kerala Congress (B) leader is be extended for 12 more days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X