ലതികയുടെ പരാതി മെയ് 30ലേക്ക് മാറ്റി
മലമ്പുഴ: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരേ മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷ് നല്‍കിയ പരാതി പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി.
പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി. ലതികാ സുഭാഷിന് എന്തിനാണ് പ്രശസ്തിയെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന വിഎസിന്റെ പരാമര്‍ശത്തിനെതിരേയാണ് അവര്‍ കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഎസിനെതിരെയുള്ള ആയുധമാക്കി യുഡിഎഫ് ഇതിനെ മാറ്റിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംബന്ധിച്ചുള്ള പരാതി തള്ളിയത് മുഖ്യമന്ത്രിയ്ക്ക് ആശ്വാസമായി.












Click it and Unblock the Notifications