Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസിക വൈകല്യമുള്ള കുട്ടിയ്ക്ക് പീഡനം

തിരുവനന്തപുരം: മാനസികവൈകല്യമുള്ള വിദ്യാര്‍ഥിയെ സ്‌കൂളില്‍ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. പതിനഞ്ചു വയസ്സ് പ്രായമുള്ള സംസാരശേഷിയില്ലാത്ത കുട്ടിയാണ് പീഡനത്തിന് ഇരയായത്. തിരുവനന്തപുരത്തെ പാങ്ങപ്പാറയില്‍ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്‌കൂളിലാണ് സംഭവം നടന്നത്.

ഏപ്രില്‍ 27ന് ബുധനാഴ്ചയാണ് കുട്ടിയുടെ ദേഹത്തുള്ള പാടുകള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. മുതുകിലും ജനനേന്ദ്രിയത്തിലും പൊള്ളലിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകളുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ മാതാപിതാക്കള്‍ സ്‌കൂളിലെ ആയയെ വിളിച്ച് കാര്യം തിരക്കി.

കുട്ടി ക്ലാസില്‍ മലവിസര്‍ജ്ജനം നടത്തിയെന്നും തുടര്‍ന്ന് ഡെറ്റോള്‍ ഒഴിച്ച് കഴുകിയെന്നുമാണ് ഇവര്‍ മറുപടി നല്‍കിത്. എന്നാല്‍ പൊള്ളലേറ്റതെങ്ങനെയെന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പൊള്ളലേല്‍ക്കുന്ന എന്തോ തരം ദ്രാവകം കുട്ടിയുടെ ശരീരത്തില്‍ ഒഴിച്ചിട്ടുണ്ടാകുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+