കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ വന്ധ്യംകരണശിക്ഷ വേണം

  • By Ajith Babu
Google Oneindia Malayalam News

ദില്ലി പീഡനക്കേസുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ പുതിയ ശിക്ഷകള്‍ നടപ്പാക്കേണ്ടത് ഇന്നത്തെ ആവശ്യമാണെന്നു ദില്ലി കോടതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

നാലുവയസ്സുകാരിയായ വളര്‍ത്തു മകളെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ വിധിക്കവെയാണു കോടതി ഈ നിരീക്ഷണം നടത്തിയത്.

മാനഭംഗവീരന്മാരെ മരുന്നുകൊടുത്തോ വൃഷണ ശസ്ത്രക്രിയ ചെയ്‌തോ ശിക്ഷിക്കുന്ന രീതി യുഎസ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളിലുണ്ടെന്നും ഇതുപോലെ മാനഭംഗത്തിനു പുതിയ ശിക്ഷ ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരണമെന്നുമാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു അഭിപ്രായപ്പെട്ടത്. ഇത്തരം ശിക്ഷയുടെ ആവശ്യകതയെപ്പറ്റി പൊതുചര്‍ച്ച ഉണ്ടാകണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാതാക്കള്‍ പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തണമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത് ഇന്നത്തെ അടിയന്തര ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ ദില്ലി കോടതിയുടെ ശുപാര്‍ശയ്ക്ക് സമ്മിശ്രപ്രതികരണമാണ് നിയമവൃത്തങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം ശിക്ഷാരീതികള്‍ രാജ്യത്ത് താലിബാനിസം കൊണ്ടുവരുമെന്നും ഇന്ത്യയെ ശിലായുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

English summary
A Delhi court has recommended to the central government to explore the possibility of castrating rape and molestation convicts. Sentencing a man to 10-year imprisonment for raping his stepdaughter for four years, additional sessions judge Kamini Lau called for a “public debate” on the possibility o f surgical and chemical castration as punishment for rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X