യാത്രക്കാരിയെ ടിടിഇ മാനഭംഗപ്പെടുത്തി
ജയ്പൂര്‍: ഓടുന്ന തീവണ്ടിയില്‍ യുവതിയായ യാത്രക്കാരിയെ ടിടിഇ മാനഭംഗപ്പെടുത്തിയതായി പരാതി. അജ്മീര്‍-ദാദര്‍ തീവണ്ടിയിലാണ് സംഭവം. റെയില്‍വെ റിട്ടയേഡ് ജീവനക്കാരന്റെ മകളായ ഇരുപത്തിയഞ്ചുകാരിയെ ടിടിഇ ദിനേശ് മിശ്ര (52) നല്ല സീറ്റ് നല്‍കാമെന്ന് പറഞ്ഞ എസി കോച്ചിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യവേയാണ് യുവതി നേരത്തെ പരിചയമുള്ള ദിനേശ് മിശ്രയെ കണ്ടത്. മാനഭംഗത്തിനിടെ യുവതി ബഹമുണ്ടാക്കിയത് കേട്ടെത്തിയ യാത്രക്കാരാണ് ടിടിഇയെ റെയില്‍വെ പോലീസിന് കൈമാറിയത്.
തീവണ്ടിയില്‍ ഈ സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടിയിരുന്ന അമര്‍ സിങിന് പകരമാണ് ഡ്യൂട്ടിയിലില്ലാതിരുന്ന ദിനേശ് മിശ്ര എത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.












Click it and Unblock the Notifications