കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഞ്ചി. എന്‍ട്രസ് ചോദ്യപേപ്പര്‍ ചോര്‍ന്നു

  • By Ajith Babu
Google Oneindia Malayalam News

AIEEE paper leaked; exam delayed by 3 hours
കോഴിക്കോട്: സംസ്ഥാനത്ത് നടക്കാനിരുന്ന അഖിലേന്ത്യാ എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇതിനെതുടര്‍ന്ന് പരീക്ഷാ സമയത്തില്‍ മാറ്റം വരുത്തി. 9.30 ന് തുടങ്ങേണ്ട ഉച്ചയ്ക്ക് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുതിയ സമയക്രമം അനുസരിച്ച് ആദ്യപേപ്പര്‍ ഉച്ചക്ക് 12 മുതല്‍ 3 മണിവരെയും രണ്ടാമത്തെ പേപ്പര്‍ വൈകിട്ട് 5 മുതല്‍ 8 വരെയും നടക്കും.സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ സെറ്റ് ചോദ്യ പേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തുക.

അതേ സമയം പരീക്ഷാനടത്തിപ്പുമായി കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ കടുത്ത ആശയക്കുഴപ്പ മുണ്ടായിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം മറ്റു പരീക്ഷകള്‍ നടക്കേണ്ട കേന്ദ്രങ്ങളില്‍ എങ്ങനെ എന്‍ട്രന്‍സ് നടത്തുമെന്നാണ് ആശങ്ക. കൊച്ചിയിലെ ചില പരീക്ഷാ കേന്ദ്രങ്ങളില്‍ എട്ടാം തീയതിയലേക്കു പരീക്ഷ മാറ്റിവച്ചു എന്ന അറിയിപ്പാണു നല്‍കിയതെന്നും പറയപ്പെടുന്നു. ഇതുമൂലം നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കു കാത്തിരിക്കാതെവീട്ടിലേക്കു മടങ്ങി. രാജ്യത്തെ 1600 സെന്‍ററുകളിലായി 12 ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതുന്നത്. 20 നഗരങ്ങളിലെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ ഓണ്‍ ലൈന്‍ വഴിയാണു പരീക്ഷ എഴുതുന്നത്. 30 എന്‍ഐടികളിലായി പതിനായിരം സീറ്റുകളാണ് ഉള്ളത്.

ചോദ്യപേപ്പര്‍ ലഖ്‌നൗവിലെ പൊതുവിപണിയില്‍ ലഭ്യമായെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് യു.പി പ്രത്യേക ദൗത്യസേന ഒരാളെ അറസ്റ്റു ചെയ്തു.

;
English summary
The All India Engineering Entrance Examination (AIEEE) paper couldn’t start at scheduled 9.30 am time today morning in Ahmedabad and all other places across the country covering over 1600 centres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X