Get Updates
Get notified of breaking news, exclusive insights, and must-see stories!

വധു ഇറങ്ങിയോടി; വിവാഹം മുടങ്ങി

മാന്നാര്‍: വിവാഹത്തിനയി വരനും കൂട്ടരുമെത്തിയപ്പോള്‍ വധു കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. തുടര്‍ന്ന് രുകൂട്ടരും തമ്മില്‍ സംഘര്‍മായി. ഇന്നലെ കാരാഴ്മ ദേവീക്ഷേത്രത്തില്‍ ഭരണിക്കാവ് ചെന്നിത്തല ഒരിപ്രം സ്വദേശികള്‍ തമ്മിലുള്ള വിവാഹമാണ് വധു ഇറങ്ങി ഓടിയതിനെത്തുടര്‍ന്ന് മുടങ്ങിയത്.

;

ശനിയാഴ്ച രാവിലെ 11.30 നും 11.45നും മധ്യേയായിരുന്നു മുഹൂര്‍ത്തം. ഇതനുസരിച്ച് എത്തിയ വരനെയും കൂട്ടരെയും ബന്ധുക്കള്‍ സ്വീകരിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു കതിര്‍ മണ്ഡപത്തില്‍ ഇരുത്തി. ഈ സമയം ക്ഷേത്രത്തില്‍ തൊഴുകയായിരുന്ന വധു തലയില്‍ ചൂടിയിരുന്ന മുല്ലപ്പൂമാലയും മറ്റും വലിച്ചെറിഞ്ഞ് കല്യാണം വേണ്ടെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ക്ഷേത്രത്തിന്റെ പുറത്തേക്ക് ഓടുകയുമായിരുന്നു.

വിവാഹത്തിന് എത്തിയവര്‍ സംഭവമെന്തെന്നറിയാതെ പകച്ചു. വരന്റെ അമ്മ, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ മോഹാലാസ്യപ്പെട്ടുവീണു. ഇവരെ ബന്ധുക്കള്‍ മാവേലിക്കരയിലെ ആശുപത്രിയിലാക്കി.

പിന്നീട് ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. വിവരമറിഞ്ഞെത്തിയ പോലീസ് രംഗം ശാന്തമാക്കി വരനെയും വധുവിനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും ഉണ്ടായ സാമ്പത്തിക നഷ്ടം പരസ്പരം സഹിച്ച് വിവാഹത്തില്‍ നിന്നു പിന്തിരിയാന്‍ ഇരു വീട്ടുകാരും തീരുമാനിച്ചു. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചത്. വിവാഹത്തലേന്ന് വരനും കൂട്ടുകാരും വധുവിന്റെ വീട്ടിലെത്തിയപ്പോള്‍ പോലും വധു സന്തോഷവതിയായിരുന്നു. രാവിലെ ഒരുങ്ങിയിറങ്ങുമ്പോഴും വധു സന്തോഷത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മണ്ഡപത്തില്‍ വെച്ച് വിവാഹം വേണ്ടെ്‌ന് പറഞ്ഞതിന്റെ കാരണം വ്യക്തമല്ല.

;
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+