കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവന്‍

  • By Ajith Babu
Google Oneindia Malayalam News

Pope John Paul II
വത്തിക്കാന്‍: കാലംചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേ ക്ക് ഉയര്‍ത്തി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തീര്‍ഥാടകനായ മാര്‍പാപ്പ ഇതോടെ അള്‍ത്താരവണക്കത്തിനു യോഗ്യനായി.

ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ 40 ലക്ഷം പേര്‍ പങ്കെടുത്തു. 22 ലോകനേതാക്കളും പങ്കെടുത്തു. ജോണ്‍ പോള്‍ രണ്ടാമന്റെ മരണാനന്തരച്ചടങ്ങിലും ബെനഡിക്ട് പതിനാറാമനെ മാര്‍പാപ്പയായി വാഴിച്ച ചടങ്ങിലുമാണ് ഇതിനുമുമ്പ് ഇത്രയധികം ജനങ്ങള്‍ പങ്കെടുത്തത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു2005 ഏപ്രില്‍ രണ്ടിനാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്തത്. വത്തിക്കാന്‍ ഗ്രോട്ടോയില്‍ അടക്കം ചെയ്ത മൃതദേഹം ചടങ്ങിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യാപനത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ സെന്റ് സെബാസ്റ്റ്യന്‍ ചാപ്പലില്‍ തിങ്കളാഴ്ച രാത്രി മൃതദേഹം വീണ്ടും സംസ്‌കരിക്കും.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള നടപടികളാമ് വാഴ്ത്തപ്പെട്ടവനാക്കുകയെന്നത്. മരിച്ച വ്യക്തി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചുവെന്നു തെളിഞ്ഞാലേ ഈ പ്രഖ്യാപനമുണ്ടാവൂ.

ജോണ്‍ പോള്‍ രണ്ടാമനോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി തന്റെ പാര്‍ക്കിന്‍സണ്‍സ് രോഗം മാറിയെന്ന് ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ മാരി സിമോണ്‍പിയെറി മോര്‍മാന്‍ സാക്ഷ്യപ്പെടുത്തിയതാണ് വാഴ്ത്തപ്പെട്ടവനാക്കുന്ന പ്രഖ്യാപനത്തിന് വഴിതെളിച്ചത്.

English summary
Pope Benedict XVI beatified Pope John Paul II before more than a million faithful in St. Peter's Square and surrounding streets Sunday, moving the beloved former pontiff one step closer to possible sainthood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X