ദോര്‍ജിയ്ക്കായുള്ള തിരച്ചില്‍ വ്യോമസേന നിര്‍ത്തി

കഴിഞ്ഞ 35 മണിക്കൂറിലേറെയായി ദോര്‍ജിയെക്കുറിച്ചും അദ്ദേഹത്തിനൊപ്പം പവന്‍സ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റനാലുപേരെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്‍ പ്രദേശത്തിന്റെ ചിത്രങ്ങള്‍ എടുത്തെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് സഹായകരമായ വിവരങ്ങളൊന്നും ഇതില്‍ നിന്നും ലഭിച്ചിട്ടില്ല.
വ്യോമസേനയുടെ തന്നെ സുഖോയ് വിമാനങ്ങളുടെ സഹായത്തോടെ പ്രദേശത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ തയ്യാറാക്കിയെങ്കിലും അതും പ്രയോജനപ്പെട്ടില്ല.
വ്യോമസേനയുടെ രണ്ട് എം.ഐ17 ഹെലികോപ്റ്ററുകള്‍ തിരച്ചിലിനായി എത്തിയെങ്കിലും ഒരു ഹെലികോപ്റ്ററിന് മാത്രമേ പറക്കാനായുള്ളു.
ശനിയാഴ്ച രാവിലെ 9.50നാണ് ദോര്‍ജിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്.












Click it and Unblock the Notifications