ചേര്‍ത്തലയില്‍ എടിഎം കൗണ്ടറില്‍ സ്‌ഫോടനം
ചേര്‍ത്തല: ചേര്‍ത്തലയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ സ്‌ഫോടനം. ബോയ്‌സ് ഹൈസ്‌കൂളിനു മുന്നിലെ കൗണ്ടറില്‍ രാത്രി പന്ത്രണ്ട് മണിയോടടുത്താണ് സംഭവം. കാവലില്ലാത്ത കൗണ്ടറാണിത്.
അകത്ത് സ്‌ഫോടക വസ്തുവച്ചശേഷം പുറത്തേക്ക് തിരിയിട്ട് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
കൗണ്ടര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കൗണ്ടറില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications