അന്നാ ഹസാരെയെ ഗാന്ധിയനായി കാണാനാവില്ല: പിണറായി
തിരുവനന്തപുരം: അഴിമതിയ്‌ക്കെതിരെ ഉപവാസസമരം നടത്തിയ ഗാന്ധിയന്‍ അന്നാ ഹസാരെയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും വിമര്‍ശനമുന്നയിച്ചു.
ഹസാരെയ്ക്ക് ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയോട് പുച്ഛമാണെന്നും അത്തരത്തിലൊരാളെ ഗാന്ധിയനായി കാണാനാകില്ലെന്നുമാണ് പിണറായി പറഞ്ഞത്. നേരത്തേയും പിണറായി ഹസാരെയ്‌ക്കെതിരെ ഇതേ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയതിലൂടെ അന്നാ ഹസാരെ ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു. നേരത്തേ ഹസാരെയ്‌ക്കെതിരെ പിണറായി രംഗത്തെത്തിയപ്പോള്‍ അതിലൂടെ അദ്ദേഹം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തുന്ന ജനകീയ പോരാട്ടങ്ങളെയും സമരങ്ങളെയും വിമര്‍ശിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
അരാഷ്ട്രീയമായ കാര്യങ്ങളെ മഹത്തരമായി ചിത്രീകരിക്കാനാണ് അന്നാാ ഹസാരെയെ പോലെയുള്ള ആളുകള്‍ ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തിയിരുന്നു. ബോധപൂര്‍വ്വമുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications