ഇന്ദുവിനൊപ്പം താമസിച്ചുവെന്ന് സുഭാഷിന്റെ മൊഴി
കോഴിക്കോട്: തീവണ്ടിയാത്രിക്കിടയില്‍ പുഴയില്‍ വീണ് മരിച്ച ഗവേണഷ വിദ്യാര്‍ത്ഥിനി ഇന്ദുവും കോഴിക്കോട് ആര്‍ഇസിയിലെ അധ്യാപകന്‍ സുഭാഷും തമ്മിലുള്ള ബന്ധത്തിന് സ്ഥിരീകരണം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും ഇന്ദുവിനൊപ്പം യാത്രചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നുവെന്ന് സുഭാഷ് പൊലീസിനോട് സമ്മതിച്ചു. വയനാട്ടില്‍ തിരുനെല്ലിയിലെ ഒരു ഹോട്ടല്‍, കോഴിക്കോട് ആര്‍ഇസിക്കടുത്ത് ഒരു വാടകവീട്, ഇവിടെ തന്നെയുള്ള മറ്റൊരു ഹോസ്റ്റല്‍, ഊട്ടിയിലെ ഒരു ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് അവസാനം തിരുവനന്തപുരത്തേക്കു പോകുന്നതിന് മുന്‍പുള്ള നാലുദിവസം ഇന്ദു സുഭാഷുമൊത്ത് എന്‍ഐടിയിലെ ഒരു അധ്യാപികയുടെ വാടകവീട്ടിലാണത്രേ താമസിച്ചിരുന്നത്.
ഈ അധ്യാപിക തിരൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയപ്പോള്‍ താക്കോല്‍ ഇന്ദുവിന് കൊടുക്കുകയായിരുന്നുവത്രേ. ഇവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അധ്യാപികയ്ക്ക് സംഭവത്തില്‍ കൂടുതല്‍ പങ്കില്ലെന്നാണ് സൂചന.
ഞായറാഴ്ച ആര്‍ഇസിയിലെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ദുവും സുഭാഷും സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിലെ 20 പേരെ കൂടി പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
ഇവരെല്ലാം തന്നെ ക്രെഡിറ്റ് കാര്‍ഡ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവരാണെന്ന് പൊലീസ് പറഞ്ഞു. ചെന്നൈനിന്ന് ലിസ്റ്റ് പരിശോധിച്ച ശേഷം ഇവരുടെ മേല്‍വിലാസം ശേഖരിച്ച് ഇവരെ ചോദ്യം ചെയ്യാനാണ് അന്വേഷണഉദ്യോഗസ്ഥരുടെ തീരുമാനം.
ഇന്ദുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കും.












Click it and Unblock the Notifications