ന്യൂയോര്‍ക്ക്: 9/11ന് ശേഷം തങ്ങളുടെ പ്രഖ്യാപിത ശത്രുവായി അമേരിക്ക പ്രഖ്യാപിച്ച ഒസാമ ബിന്‍ ലാദന്റെ മരണം അമേരിക്കന്‍ ജനത അക്ഷരാര്‍ഥത്തില്‍ ആഘോഷിയ്ക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലാദന്റെ മരണം യുഎസ് പ്രസിഡന്റ് ഒബാമയും സ്ഥിരീകരിച്ചതോടെ രാത്രി വൈകി വന്ന സന്തോഷ വാര്‍ത്ത ആഘോഷമാക്കാന്‍ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. അമേരിക്കന്‍ പതാകകള്‍ വീശിക്കൊണ്ട് ജനം തെരുവിലിറങ്ങി നൃത്തം ചെയ്യുന്നതും ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നതും ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. തങ്ങളുടെ വിജയമായാണ് ഓരോ അമേരിക്കക്കാരനും ലാദന്റെ മരണത്തെ കാണുന്നത്.
ലാദന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് പ്രസിഡന്റ് ഒബാമ പ്രസ്താവന നടത്തുന്നതിനിടെവൈറ്റ് ഹൗസിന് മുന്നില്‍ വന്‍ജനക്കൂട്ടം കൂടി നിന്ന് ഹര്‍ഷാരവം മുഴക്കുന്ന ദൃശ്യങ്ങളും ചാനലുകളിലൂടെ കാണാമായിരുന്നു.
A crowd of flag-waving Americans gathered outside the White House late Sunday night to cheer the leaked news that al-Qaeda terrorist leader Osama bin Laden had been killed, dpa reported.