ലാദന്റെ മരണം ഒബാമ സ്ഥിരീകരിച്ചു

പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഒബാമ ലാദന്റെ മരണകാര്യം സ്ഥിരീകരിച്ചത്. നേരത്തേ തയ്യാറാക്കിയതു പ്രകാരമുള്ള പരിപാടികളെല്ലാം മാറ്റിവച്ചാണ് ഒബാമ ലാദന്റെ മരണവിവരം സ്ഥിരീകരിക്കാനുള്ള വാര്‍ത്താസമ്മേളനം നടത്തിയത്.
സിഐഎ ഇസ്ലാമാബാദില്‍ നടത്തിയ അബോട്ടാബാദ് ഓപ്പറേഷനിലാണ് ലാദന്‍ കൊല്ലപ്പെട്ടതെന്നാണ് ഒബാമ വ്യക്തമാക്കിയിരിക്കുന്നത്. ലാദന്റെ മൃതദേഹം യുഎസ് പട്ടാളത്തിന്റെ പക്കലുണ്ടെന്നും ഒബാമ വ്യക്തമാക്കി.
തീവ്രവാദത്തിനെതിരെ അമേരിക്ക നടത്തുന്ന സമരത്തില്‍ പാകിസ്താനും പങ്കാളിയാണെന്നും ഈ പങ്കാളിത്തം ഇനിയും തുടരുമെന്നും ഒബാമ പറഞ്ഞു. ലാദനെ കണ്ടെത്തി വധിക്കാന്‍ പാക് സൈന്യത്തിന്റെ സഹായവും സിഐഎയ്ക്കു ലഭിച്ചിരുന്നുവെന്നുള്ള സൂചനയായി വേണം ഇതിനെ കരുതാന്‍.
മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലം മുതല്‍ ലാദനും ലാദന്റെ സാമ്രാജ്യമായ അല്‍ ക്വയ്ദയ്ക്കുമെതിരെ അമേരിക്ക നടത്തിവന്നിരുന്ന നിരന്തര സമരമാണ് ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിലും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനൊരുങ്ങുന്ന ബരാക് ഒബാമയുടെ ഔദ്യോഗിക ജീവിതത്തിവെ പ്രധാന നേട്ടങ്ങളിലൊന്നായിട്ടായിരിക്കും വരും കാലങ്ങളില്‍ ലാദന്റെ മരണം പരിഗണിക്കപ്പെടുക.
2001മുതല്‍ പുറം ലോകത്ത് പ്രത്യക്ഷപ്പെടാതെ ലാദന്‍ പാകിസ്താനില്‍ ഒഴിവില്‍ കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ലാദന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ അമേരിക്കയില്‍ വന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്.












Click it and Unblock the Notifications