Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്റെ സംസ്കാരം ഇസ്ലാംആചാരപ്രകാരം

കാബൂള്‍: യു.എസ് സൈനിക ആക്രമണത്തില്‍ പാക്കിസ്ഥിലെ ഇസ്ലാമാബാദില്‍ കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം അഫ്ഗാനിലെ ബാഗ്രാമിലുള്ള യു.എസ്. സൈനികതാവളത്തിലേക്ക് മാറ്റിയതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിന്‍ ലാദന്റെ മൃതദേഹത്തിന്റേതെന്ന് കരുതുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖം നിറയെ ചോരപ്പാടുമായി മരിച്ചു കിടക്കുന്ന ലാദന്റെ ഇടത്തെ കണ്ണ് പാടെ തകര്‍ന്ന മട്ടിലാണ്. കണ്ണില്‍ വെടിയേറ്റതാണെന്നു സംശയിക്കുന്നു. തലയില്‍ നിരവധി വെടിയേറ്റതിന്റെ അടയാളങ്ങളും ചിത്രത്തില്‍ ദൃശ്യമാണ്. എന്നാല്‍ ഇത് ലാദന്റെ ചിത്രമാണെന്ന കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.

ലാദന്റെ മൃതദേഹം പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചേക്കുമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒസാമയുടെ മൃതദേഹം ഇസ്ലാമിക ആചാരപ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിനിടെ ലാദന്റെ മൃതദേഹം ഡിഎന്‍എ പരിശോധനകള്‍ക്ക് ശേഷം കടലിലെറിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാദന്റെ മൃതദേഹം സംസ്ക്കരിയ്ക്കുന്നയിടം തീവ്രവാദത്തിന്റെ വിശുദ്ധകേന്ദ്രമായി മാറുന്നത് തടയാനാണ് ഇത് ചെയ്തതെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+