Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക-ലാദന്‍: നാള്‍ വഴികളിലൂടെ

Bin Laden
വാഷിങ്ടണ്‍: പാലു കൊടുത്ത കൈയ്ക്ക് കടിച്ച പാമ്പായിരുന്നു ഒസാമ ബിന്‍ലാദന്‍ യുഎസിന്. തങ്ങളുടെ വളര്‍ച്ചയ്ക്കായി ഭീകരത വളര്‍ത്തിയ അമേരിക്കന്‍ നയമാണ് ലാദന്റെ വളര്‍ച്ചയ്ക്കും ഇടയാക്കിയത്. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് പിന്തുണയുള്ള സര്‍ക്കാരിനെതിരെ കലാപം നയിച്ചാണ് ലാദനും സംഘവും വളര്‍ന്നത്. ആളും ആര്‍ത്ഥവും നല്‍കി അമേരിക്ക ഇതിനെ സഹായിച്ചു.

ഒടുവില്‍ സോവിയറ്റ് സേന അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ ഇസ്ലാമിന്റെ സംരക്ഷകനെന്ന വീരപരിവേഷത്തോടെ ലാദന്‍ സൗദിയിലേക്ക് മടങ്ങി. പിന്നീട് ഇറാഖ് കുവൈത്ത് ആക്രമിച്ചപ്പോള്‍ അതിനെ ചെറുക്കാനെന്ന പേരില്‍ യുഎസ് സേന സൗദിയില്‍ താവളമിട്ടു. അതിനെ എതിര്‍ത്ത് ലാദനും കൂട്ടരും രംഗത്തുവന്നു. അവിടുന്നങ്ങോട്ടാണ് അമേരിക്കന്‍-ലാദന്‍ വിരോധം പുതിയ തലത്തിലേക്ക് കടക്കുന്നത്. ഇതിന്റെ നാള്‍വഴികളിലൂടെ

1998 ആഗസ്റ്റ്
അഫ്ഗാനിസ്താനിലെ രണ്ട് അല്‍ക്വയ്ദ ക്യാമ്പുകള്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉത്തരവിട്ടു. താന്‍സാനിയ, കെനിയ എന്നിവിടങ്ങളിലെ യുഎസ് എംബസികളില്‍ അല്‍ക്വയ്ദ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു മിസൈല്‍ ആക്രമണം. ഇതില്‍ നിന്ന് ലാദന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

2001 ജൂണ്‍
യെമനിലെ ഏഡന്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പല്‍ ബോംബിട്ട് തകര്‍ത്ത് അല്‍ ക്വയ്ദ വീണ്ടും ആഞ്ഞടിച്ചു. 17 കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിലും ലാദന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചതെന്നാണ് യുഎസ് നിഗമനം.

2001 സെപ്റ്റംബര്‍ 11
അമേരിക്കന്‍ വാണിജ്യ മേഖലയുടെ അഭിമാനസ്തംഭങ്ങളായി നിലനിന്നിരുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഇരട്ട ടവറുകള്‍ യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് ബിന്‍ ലാദന്‍ ലോകത്തെ ഞെട്ടിച്ചു. മൂവായിരത്തോളം പേര്‍ മരിയ്ക്കുകയും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടവുമുണ്ടാക്കിയ ആക്രമണം ലോകക്രമം തന്നെ മാറ്റിമറിച്ചു.

2001 സ്‌പെറ്റംബര്‍ 13
അല്‍ക്വയ്ദ തലവന്‍ ബിന്‍ ലാദനാണ് വേള്‍ഡ് ട്രേസ് സെന്റര്‍ ആക്രമണത്തിന് പിന്നിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ സ്ഥിരീകരിച്ചു.

2001 ഒക്ടോബര്‍ 10
അമേരിക്ക തിരയുന്ന കുപ്രസിദ്ധരായ 22 തീവ്രവാദികളുടെ പട്ടിക വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ചു. ലാദനായിരുന്നു ഈ പട്ടികയിലെ 'മോസ്റ്റ് വാണ്ടണ്ട് ടെററിസ്റ്റ്'

2001 ഒക്ടോബര്‍
ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ആദ്യ വ്യോമാക്രമണം നടത്തി. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ലാദന്റെ ആദ്യ ടേപ്പ് പുറത്തുവന്നു.

2001 നവംബര്‍-ഡിസംബര്‍
അല്‍ ക്വയ്ദ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥീരികരിയ്ക്കുന്ന ലാദന്റെ വീഡിയോ ടേപ്പ് പുറത്തുവന്നു. ആക്രമണം വന്‍വിജയമായിരുന്നുവെന്നും വിമാനം തട്ടിയെടുത്ത തീവ്രവാദികളില്‍ പലര്‍ക്കും തങ്ങല്‍ മരിയ്ക്കാന്‍ പോകുന്ന കാര്യം അറിയില്ലായിരുന്നുവെന്നും ടേപ്പിലുണ്ടായിരുന്നു. ലാദന്‍ അഫ്ഗാനിസ്ഥാനിലെ തോറ ബോറ മലനിരകളിലുണ്ടെന്ന് സിഐഎ. ഇവിടം ആക്രമിച്ചെങ്കിലും ലാദന്‍ രക്ഷപ്പെട്ടുവെന്നും അവര്‍ അറിയിച്ചു.

2002 നവംബര്‍
കിഡ്‌നിയ്ക്കുണ്ടായ രോഗം മൂലം ലാദന്‍ ഗുരുതരാവസ്ഥയിലെന്ന് അഭ്യൂങ്ങള്‍. എന്നാല്‍ 9/11ന് ശേഷം ലാദനെ നേരില്‍ക്കണ്ട അസോസിയേറ്റ് പ്രസ് ലേഖകന്‍ ലാദന്‍ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു

2003 മാര്‍ച്ച്
അഫ്ഗാനിയന്‍ ഇറാന്‍ അതിര്‍ത്തിയില്‍ ലാദന്‍ ഒളിച്ചിരിയ്ക്കുന്നുണ്ടെന്ന് ഇസ്ലാമാബാദില്‍ പിടിയിലായ ഖാലിദ് ഷെയ്്ഖ് മുഹമ്മദ് യുഎസ് സേനയെ അറിയിക്കുന്നു.

2003ന്റെ അവസാനം
ലാദന്റെ ഒളിത്താവളമെന്ന നിഗമനത്തില്‍ വസീറിസ്ഥാനിലെ ലട്ടക്ക ഗോത്രഗ്രാമം പാക് പട്ടാളക്കാര്‍ റെയ്ഡ് ചെയ്തു.

2004 ജനുവരി
ഈ വര്‍ഷം തന്നെ ലാദനെ നിയമത്തിന് മുന്നിലെത്തിയ്ക്കുമെന്ന് അമേരിക്കയുടെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചു.

2004 ഫെബ്രുവരി
ലാദന്‍ പാകിസ്താന്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയുടെ പിടിയിലാണെന്ന് ഇറാനിയന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു.

2006 സെപ്റ്റംബര്‍
ലാദന്‍ ടൈഫോയ്ഡ് മൂലം മരണമടഞ്ഞുവെന്ന് വിവരം ലഭിച്ചതായി ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.

2008 മാര്‍ച്ച്
പ്രവാചകന്‍ മുഹമ്മദിനെ അവഹേളിച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെതിരെയുള്ള ലാദന്റെ ഭീഷണി ഇന്റര്‍നെറ്റില്‍. യൂറോപ്പിനെതിരെ യുദ്ധം ചെയ്യുമെന്നും ലാദന്‍ ഭീഷണിപ്പെടുത്തി. മൂന്ന് മാസത്തിന് ശേഷം ഇസ്ലാമാബാദിലെ ഡാനിഷ് എംബസിയ്ക്ക് നേരെയുണ്ടായ അല്‍ ക്വയ്ദയുടെ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു.

2010 ജനുവരി
യുഎസിലെ ഡെട്രോയിട്ടില്‍ ക്രിസ്മസ് ദിനത്തില്‍ വിമാനത്തില്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ചത് തങ്ങളാണെന്ന് ലാദന്റെ വീഡിയോ ടേപ്പ്. അറസ്റ്റിലായ ഉമര്‍ ഫറൂക്കിനെ നായകനായും ലാദന്‍ വാഴ്ത്തുന്നു

മെയ് 1 2011
ഒമ്പത് വര്‍ഷത്തെ തിരച്ചിലുകള്‍ക്ക് ശേഷം ഒസാമ ബിന്‍ ലാദനെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സ്ഥിരീകരിച്ചു. ലാദന്റെ മൃതദേഹം കൈവശമുണ്ടെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+