ലാദന്‍: സൈന്യത്തിന് പങ്കില്ലെന്ന് പാകിസ്താന്‍

ലാദനെതിരെയുള്ള ആക്രമണത്തില്‍ പാകിസ്താന്‍ സൈന്യം പങ്കെടുത്തിട്ടില്ലെന്നും ലാദന്റെ മരണം ലോകത്തിന് ഗുണകരമാണെന്നും പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
പാക് സൈന്യത്തിന്റെ സഹായത്തോടുകൂടിയാണ് യുഎസ് സേന ലാദനെ വദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലാദനെ വധിച്ചകാര്യം സ്ഥിരീകരിച്ചുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാകിസ്താന്‍ ഇക്കാര്യത്തില്‍ സഹകരിച്ചുവെന്ന് പറയുകയും ചെയ്തിരുന്നു.
ഇതിനൊപ്പം തന്നെ ലാദന്‍ വദിക്കപ്പെട്ട സ്ഥലത്ത് പാക് സൈന്യത്തിന്റെ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും ഈ നീക്കത്തില്‍ അമേരിക്കയ്ക്ക് പാക് സഹായം ലഭിച്ചിരുന്നുവെന്നതിന് സൂചനയായി പറഞ്ഞിരുന്നു.
ഫോണും നെറ്റുമില്ലാതെ ലാദന്റെ വാസം
2001 മുതല്‍ അമേരിക്ക തിരയുന്ന ലാദന്‍ പാക് -അഫ്ഗാന്‍ അതിര്‍ത്തിയിലെ മലയിടുക്കിലോ, ഗുഹയിലോ ഒളിച്ചുകഴിയുന്നുണ്ടാകുമെന്നായിരുന്നു ലോകം കരുതിയത്. എന്നാല്‍ പാക് തലസ്ഥാനമായഇസ് ലാമാബില്‍നിന്നും ഒരുമണിക്കൂര്‍ യാത്രചെയ്താല്‍ എത്തിച്ചേരാവുന്ന സ്ഥലത്തെ വലിയ വീട്ടിലാണ് ലാദന്‍ താമസിച്ചിരുന്നത്.
18 അടി ഉയരത്തിലുള്ള മതിലുള്ള വിശാലമായ സ്ഥലത്താണത്രേ ലാദന്റെ ഒളികേന്ദ്രം. ഇവിടേയ്ക്ക പാക് മിലിട്ടറി അക്കാദമിയില്‍ നിന്നും 2400 അടിദൂരം മാത്രമേയുള്ളു. സൈന്യം കണ്ടെത്താതിരിക്കാനായി ലാദന്‍ ഇവിടെ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിച്ചിരുന്നില്ല. എന്തായാലും ഇത്രയും കാലം പാക് ഭരണകൂടത്തിന്റെ മൂക്കിന് താഴെ ലാദന്‍ സുരക്ഷിതമായി കഴിഞ്ഞുവെന്ന വാര്‍ത്ത ഇന്ത്യയുള്‍പ്പെടെ തീവ്രവാദത്തിനെതിരെ പൊരുതുന്ന രാജ്യങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications