ലാദന്റെ ഭാര്യമാരും 6 മക്കളും പാക്കില്‍ അറസ്റ്റില്‍
World
oi-Vijesh Krishna
By Ajith Babu
ഇസ്ലാമാബാദ്: അല്‍ക്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ലാദന്റെ രണ്ടു ഭാര്യമാരെയും, ആറു മക്കളെയും നാല് സഹായികളെയും പാക് തലസ്ഥാനമായ ഇസ്‌ളാബാദിന് 60 കിലോമീറ്റര്‍ അകലെയുള്ള മലനിരകളിലെ താവളത്തില്‍ നിന്ന് പിടികൂടിയതായി പാക് അധികൃതര്‍ അറിയിച്ചു. ഉസാമ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് അറസ്റ്റ്.
വടക്കന്‍ ഇസ്‌ലാമാബാദിലെ അബോട്ടാബാദില്‍ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ലാദന്‍ കൊല്ലപ്പെട്ടത്.
സപ്തംബര്‍ 11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഉസാമയെ 1998ലെ കെനിയയിലെയും ടാന്‍സാനിയയിലെയും ആക്രമണത്തിന്റെയും പങ്കാളിയായാണ് അമേരിക്ക കരുതുന്നത്.
Osama's six children, two wives and four close friends were arrested during a search operation launched early Monday morning by the Pakistani forces in a mountainous area located some 60 km north of Pakistan's capital Islamabad