Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിറ്റാണ്ട് നീണ്ട ലാദന്‍ വേട്ട!

Laden
ന്യൂയോര്‍ക്ക്: ലോകം കണ്ട ഏറ്റവും വലിയ നരവേട്ടയ്ക്ക് അന്ത്യമായിരിക്കുന്നു. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇരട്ട കെട്ടിടങ്ങള്‍ തകര്‍ന്നുവീണപ്പോള്‍ മുതല്‍ ഓരോ അമേരിക്കക്കാരന്റെയും മനസ്സിലേറ്റ മുറിവാണ് ലാദന്റെ മരണത്തോടെ കരിയുന്നത്.

ആരെങ്കിലും മരിച്ചുകാണണമെന്ന് അമേരിക്കക്കാരന്‍ ആഗ്രഹിയ്ക്കുന്നുണ്ടെങ്കില്‍ അത് ഒസാമ ബിന്‍ ലാദനായിരുന്നുവെന്ന് നിസംശയം പറയാം. ലോകപൊലീസിന്റെ മടയില്‍ കയറിച്ചെന്ന് മൂവായിരത്തോളം പേരെ കൊന്ന യുദ്ധത്തിന്റെ തലച്ചോറായി വര്‍ത്തിച്ച ലാദനെ പിടിയ്ക്കുകയെന്നത് അമേരിക്കയുടെ അഭിമാന പ്രശ്‌നമായി മാറിയിരുന്നു.

ലാദന്റെ മരണം മാത്രമായിരുന്നു അഫ്ഗാന്‍ യുദ്ധത്തിന് തുടക്കമിടുമ്പോള്‍ പ്രസിഡന്റ് ബുഷിന്റെ അജണ്ട. സഹസ്രകോടികള്‍ ചെലവിട്ട് ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയ ഭീകരവിരുദ്ധ യുദ്ധം അമേരിക്ക നടത്തിയപ്പോഴും ലാദന്‍ എന്ന കുശ്രഗ്രബുദ്ധിക്കാരനായ കൊലയാളി എവിടെയാണെന്ന് പോലും പറയാന്‍ യുഎസിന്റെ രഹസ്യപ്പൊലീസിന് കഴിഞ്ഞിരുന്നില്ല.

അമേരിക്കയെ നാണം കെടുത്തി വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് ലാദന് ഒരു വീരപരിവേഷം നേടിക്കൊടുത്തു. അമേരിക്കയ്‌ക്കെതിരെ പൊരുതുന്ന പോരാളിയായും ലാദന്‍ ചിത്രീകരിയ്ക്കപ്പെട്ടു.

ഇടയ്ക്കിടെ വീഡിയോ ദൃശ്യങ്ങളിലൂടെ ലോകത്തിന് മുന്നില്‍ വെളിപ്പെടാനും ലാദന്‍ തയാറായിരുന്നു. അപ്പോഴെല്ലാം അമേരിക്കയെ ഇനിയും ആക്രമിയ്ക്കുമെന്ന പല്ലവിയാണ് ലാദന്‍ ആവര്‍ത്തിച്ചിരുന്നത്. ഇതെല്ലാം യുഎസ് ഭരണകൂടത്തിന് സഹിയ്ക്കാവുന്നതിലമപ്പുറമായിരുന്നു.

അഫ്ഗാന്‍ മലനിരകളില്‍ എവിടെയോ ലാദന്‍ ഒളിച്ചിരിയ്ക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞുപോയ ഒമ്പത് വര്‍ഷങ്ങളില്‍ അമേരിക്കയും ലോകവും വിശ്വസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ഒസാമ പാകിസ്ാനിലെവിടെയോ ഒളിച്ചിരിയ്ക്കുന്നുവെന്ന വിവരം സിഐഎയ്ക്ക് ലഭിയ്ക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ലാദന്റെ ഒളിത്താവളം ഏതാണ്ട് കൃത്യമായി തന്നെ നിര്‍ണയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ മെയ് ഒന്നിന് പാക് സേനയുടെ സഹായത്തോടെ സിഐഎ നടത്തിയ ഓപ്പറേഷനിലൂടെ
ലാദനെ വധിച്ച് അമേരിക്ക പ്രതികാരം വീട്ടിയിരിക്കുന്നു. ഭീകരവിരുദ്ധ പോരാട്ടം വിജയിച്ചതായും നീതി നടപ്പായതായും യുഎസ് പ്രസിഡന്റ് പറയുമ്പോഴും ഒരു പക വീട്ടിയതിന്റെ മനോഭാവമാവും അമേരിക്കക്കാരന്റെ മനസ്സില്‍ നിറയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+