ബംഗാളില്‍ നാലാംഘട്ട പോളിങ് തുടങ്ങി

ഹൂഗ്ലി, ഹൌറ, കിഴക്കന്‍ മിഡ്‌നാപ്പൂര്‍, ബര്‍ദ്വാന്‍ ജില്ലകളുള്‍പ്പെടുന്നതാണ് നാലാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ഇവിടത്തെ ജനവിധിയാകും ബംഗാളിന്റെ അടുത്ത സര്‍ക്കാറിനെ നിര്‍ണയിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൊത്തം 15711 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. വ്യവസായ മന്ത്രി നിരുപം സെന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി സുദര്‍ശന്‍ റോയ് ചൌധരി എന്നിവരുള്‍പ്പെടെ അഞ്ചു മന്ത്രിമാര്‍ നാലാംഘട്ടത്തില്‍ ജനവിധി തേടുന്നു.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ നാലു ജില്ലകളിലെ പത്തു സീറ്റുകളില്‍ ആറിലും തൃണമൂല്‍ ജയിച്ചതുകൊണ്ട് ഇക്കുറിയും മമത ബാനര്‍ജിയ്ക്ക് അവിടത്തെ വോട്ടര്‍മാരില്‍ വലിയ പ്രതീക്ഷയാണുള്ളത്.
ബംഗാളില്‍ ആറു ഘട്ടമായാണു തിരഞ്ഞെടുപ്പ്. അഞ്ചാം ഘട്ടം മെയ് മാസം ഏഴിനും അവസാന ഘട്ടം പത്തിനും നടക്കും. ഒന്നേകാല്‍ കോടി വോട്ടര്‍മാരാണ് 366 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുക.












Click it and Unblock the Notifications