Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപ്പരസ്യം വേണ്ടെന്ന് ധോണിയോട് അന്‍പുമണി

Dhoni
ചെന്നൈ: മദ്യത്തിന്റെ വില്പന വര്‍ധിപ്പിക്കാനായി നടത്തുന്ന പരസ്യത്തിന്റെ പ്രചാരണത്തില്‍നിന്ന് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പിന്മാറണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദാസ്.

ഇക്കാര്യം അഭ്യര്‍ഥിച്ചുകൊണ്ട് അദ്ദേഹം ധോണിയ്ക്ക് കത്തെഴുതിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പാത പിന്തുടരാന്‍ ധോണി തയ്യാറാവണമെന്നാണ് രാംദാസിന്റെ അഭ്യര്‍ത്ഥന.

എത്ര പണം വാഗ്ദാനം ചെയ്താലും ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുതെന്നും കത്തില്‍ അദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

മുന്‍പ് മന്ത്രിയായിരുന്ന കാലത്തും പുകയില നിരോധനത്തിനും മദ്യപാനശീലത്തിനുമെതിരെ വളരെ മാതൃകാപരമായ നിലപാടെടുത്ത വ്യക്തിയായിരുന്നു അന്‍പുമണി രാംദാസ്.

മന്ത്രിയായിരുന്ന കാലത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാനോട് പുകവലി നിര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. പുകവലി രംഗങ്ങളും മദ്യപാന രംഗങ്ങളും ദൃശ്യമാധ്യമങ്ങളില്‍ കാണിയ്ക്കുന്നത് യുവജനങ്ങള്‍ വഴിതെറ്റാന്‍ കാരണമാകുമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്.

ലോകകപ്പ്് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയതിന് പിന്നലെ തന്റെ പരസ്യമൂല്യം കുത്തനെ ഉയര്‍ത്തിയ ധോണി ഇപ്പോള്‍ ഒട്ടേറെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+