ഡോക്ടര്‍മാര്‍ സമരത്തില്‍; രോഗികള്‍ വലയുന്നു
തിരുവനന്തപുരം: ശംബളപരിഷ്കരണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ചൊവ്വാഴ്ച കൂട്ടഅവധിയെടുത്ത ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കുകയാണ്.
ശമ്പളപരിഷ്കരണത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ പാടേ അവഗണിച്ചു എന്നാരോപിച്ച് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുന്നത്.
ഡോക്ടര്‍ സമരം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണ്. രോഗികളില്‍ പലരും ചികിത്സ ലഭിക്കാതെ തിരിച്ചു പോകുകയാണ്.
ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികള്‍ക്കും ചികില്‍സ ലഭ്യമാക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച സ്വകാര്യ പ്രാക്ടീസും നടത്തുന്നില്ല.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഒ.പികളില്‍ ചിലത് ഭാഗികമായി പ്രവര്‍ത്തിച്ചു. എന്‍. ആര്. എച്ച്. എം മുഖേന നിയമിച്ച ഡോക്ടര്‍മാര്‍, ഹൌസ് സര്ജന്മാര്, നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനായി നിയോഗിച്ച ഡോക്ടര്‍മാര്‍ എന്നിവരാണ് ഒ.പികളില്‍ രോഗികളെ പരിശോധിച്ചത്.
ഫെബ്രുവരി 27 നു ശേഷം മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചു ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. മാര്‍ച്ച് 25നു ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് ഡോക്ടര്‍മാര്‍ ഒപി ബഹിഷരിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
-
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന -
ശമ്പളവും പെൻഷനും മുടങ്ങുമോ? 3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications