കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ സമരത്തില്‍; രോഗികള്‍ വലയുന്നു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: ശംബളപരിഷ്‌കരണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ചൊവ്വാഴ്ച കൂട്ടഅവധിയെടുത്ത ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുകയാണ്.

ശമ്പളപരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ പാടേ അവഗണിച്ചു എന്നാരോപിച്ച് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുന്നത്.

ഡോക്ടര്‍ സമരം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണ്. രോഗികളില്‍ പലരും ചികിത്സ ലഭിക്കാതെ തിരിച്ചു പോകുകയാണ്.

ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികള്‍ക്കും ചികില്‍സ ലഭ്യമാക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച സ്വകാര്യ പ്രാക്ടീസും നടത്തുന്നില്ല.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഒ.പികളില്‍ ചിലത് ഭാഗികമായി പ്രവര്‍ത്തിച്ചു. എന്‍. ആര്‍. എച്ച്. എം മുഖേന നിയമിച്ച ഡോക്ടര്‍മാര്‍, ഹൌസ് സര്‍ജന്മാര്‍, നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനായി നിയോഗിച്ച ഡോക്ടര്‍മാര്‍ എന്നിവരാണ് ഒ.പികളില്‍ രോഗികളെ പരിശോധിച്ചത്.

ഫെബ്രുവരി 27 നു ശേഷം മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചു ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. മാര്‍ച്ച് 25നു ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് ഡോക്ടര്‍മാര്‍ ഒപി ബഹിഷരിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

English summary
Normal functioning of government hospitals in the state has been badly affected by the strike by doctors. The government doctors are striking today alleging negative treatment during pay revision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X