മദ്യപന്‍ ഇടഞ്ഞു; വിമാനം അരമണിക്കൂര്‍ വൈകി
നെടുമ്പാശ്ശേരി: മദ്യപിച്ചെത്തിയ യാത്രക്കാരനെ വിമാനത്തില്‍ കയറ്റാതിരുന്നതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കംമൂലം വിമാനം അരമണിക്കൂര്‍ വൈകി. തിങ്കളാഴ്ച വൈകിട്ട് കോലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനമാണ് വൈകി പുറപ്പെട്ടത്.
മലേഷ്യവഴി സിംഗപ്പൂരിലേക്ക് പോകാന്‍ കോഴിക്കോട്ട് നിന്നെത്തിയ ഒന്‍പതംഗ സംഘത്തില്‍പ്പെട്ട അനില്‍ എന്ന യാത്രക്കാരന്റെ മദ്യപാനമാണ് പ്രശ്‌നത്തിന് കാരണമായത്.
അമിതമായി മദ്യപിച്ചിരുന്ന അനിലിനെ വിമാനത്തില്‍ കയറ്റാന്‍ അധികൃതര്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ ജോണ്‍സണ്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇയാള്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു. രണ്ടുപേരെയും നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
ജോണ്‍സണ് സുരക്ഷാപരിശോധനകള്‍ക്കുശേഷം ബോഡിങ് പാസ് അനുവദിച്ചിരുന്നു. ഇത് റദ്ദാക്കി ഇയാളെ പോലീസിന് കൈമാറിയശേഷമാണ് വിമാനം പുറപ്പെട്ടത്.












Click it and Unblock the Notifications