പുള്ളിപ്പുലി ചികിത്സയ്ക്കായി തൃശൂരില്‍

ഞായറാഴ്ച വൈകീട്ട് കാടിനോടടുത്തുള്ള വീട്ടുമുറ്റത്ത് അവശനിലയില്‍ ആണ്‍പുലിയ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായാണ് ഫോറസ്റ്റ് അധികൃതര്‍ പുലിയെ തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂര്‍ മൃഗശാലയിലേക്കെത്തിച്ചത്.
തലയുയര്‍ത്താന്‍ കഴിയാത്ത അത്രയും അവശനായിരുന്ന പുലി ചെവ്വാഴ്ച രാവിലെ അല്‍പനേരം എഴുന്നേറ്റു നിന്നു. ഭക്ഷണം കഴിക്കുന്നില്ലെങ്കിലും വെള്ളം ധാരാളം കുടിക്കുന്നുണ്ടെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു.
തലയിലും ശരീരത്തിലും പ്രകടമായ മുറിവുകളില്ലെങ്കിലും വാലില്‍ ചെറിയ മുറിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications