Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദുവിന്റേത് മുങ്ങിമരണം തന്നെ

Indu
കോഴിക്കോട്: തീവണ്ടി യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചാത്തമംഗലം എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനി ഒ കെ ഇന്ദുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇന്ദുവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന.

അതേസമയം മുഖത്തും തലയ്ക്ക് പിന്നിലും ആഴത്തില്‍ മുറിവേറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇത് വീഴ്ചയുടെ ആഘാതത്തില്‍ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തീവണ്ടിയില്‍ നിന്ന് പിടിച്ചുതള്ളാനുള്ള സാധ്യതയും അന്വേഷിക്കുന്നു.

മകള്‍ ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്ന് ഇന്ദുവിന്റെ അച്ഛനും അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ കൃഷ്ണന്‍നായര്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ചൊവ്വാഴ്ച നിവേദനം നല്‍കുന്നുണ്ട്.

മാനസിക സംഘര്‍ഷംമൂലം ഇന്ദു ട്രെയിനില്‍നിന്നും ചാടാനാണ് പൊലീസ് സാധ്യത കല്‍പ്പിക്കുന്നതെങ്കിലും മറ്റ് സാധ്യതകളും തള്ളിക്കളയുന്നില്ല. ആത്മഹത്യ പ്രേരണകുറ്റത്തിന് സുഭാഷിനെതിരെ കേസെടുക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ടെങ്കിലും മതിയായ തെളിവുകളില്ല. ഫോണുകള്‍ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെതെളിവ് ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

അതേ സമയം സംഭവദിസം സുഭാഷ് കായംകുളത്ത് പെണ്ണുകാണാന്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇന്ദുവുമൊന്നിച്ച് കോഴിക്കോട്ടു പോയ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഇയാള്‍ സുഹൃത്തുമൊത്ത് കായംകുളത്ത് പെണ്ണുകാണല്‍ ചടങ്ങിനെത്തിയത്. ഈ വിവാഹം ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നെങ്കിലും അക്കാര്യം ചോദ്യം ചെയ്യലില്‍ മറച്ചുവെച്ചത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+