കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംശയിക്കേണ്ട, കൊല്ലപ്പെട്ടത് ലാദന്‍ തന്നെ

  • By Ajith Babu
Google Oneindia Malayalam News

Bin Laden
വാഷിങ്ടണ്‍: അബോട്ടാബാദിലെ ഞായറാഴ്ചത്തെ സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത് ഒസാമ ബിന്‍ ലാദന്‍ തന്നെയെന്നു യുഎസ് സൈന്യം. ഡിഎന്‍എ പരിശോധനഫലത്തിന്റെ നൂറ് ശതമാനം ലാദന്റെ ശരീരമാണെന്നു വ്യക്തമാക്കുന്നതായി അവര്‍ അറിയിച്ചു. ലാദന്റെ സഹോദരിയുടെ ഡിഎന്‍എ സാമ്പിളുമായിപരിശോധന നടത്തിയാണ് ഇത് ഉറപ്പുവരുത്തിയത്.

ബിന്‍ലാദനെ വധിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷവും മൃതദേഹത്തിന്റെ ചിത്രം പുറത്തു വിടാത്ത സാഹചര്യത്തിലാണു സൈന്യം വിശദീകരണവുമായെത്തിയത്.

സൈനിക ഓപ്പറേഷന് ശേഷം കൊല്ലപ്പെട്ടത് ലാദന്‍ തന്നെയാണെന്ന് തങ്ങള്‍ മുഖം നോക്കി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ റെയ്ഡില്‍ പിടികൂടിയ ലാദന്റെ ഭാര്യമാരിലൊരാളെക്കൊണ്ടും ഇക്കാര്യം ഉറപ്പുവരുത്തിയെന്ന് സൈനികവക്താക്കള്‍ അറിയിച്ചു.

ലാദന്റെ മരണത്തോടെ അല്‍ക്വയ്ദയ്ക്കു ശക്തമായ തിരിച്ചടി നല്‍കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സിഐഎ. അന്ത്യത്തെത്തുടര്‍ന്ന് അല്‍ക്വയ്ദയുടെ ശക്തി കുറഞ്ഞു. എന്നാല്‍ സംഘടന ഉയര്‍ത്തുന്ന ഭീഷണി എഴുതിത്തള്ളാനാകില്ല. ഇവര്‍ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്നു സിഐഎ വക്താക്കള്‍ പറയുന്നു.

അബോട്ടബാദില്‍ ലാദനൊപ്പം കൊല്ലപ്പെട്ട ഒരാള്‍ മകന്‍ ഹംസയാണെന്നും സൈന്യം വ്യക്തമാക്കി. അല്‍ക്വയ്ദയുടെ മുതിര്‍ന്ന നേതാവാണിയാള്‍. കൊല്ലപ്പെട്ട യുവതി ലാദന്റെ ഭാര്യയാണെന്നും അറിയുന്നു

English summary
First, Osama was “visually identified” at the compound by U.S. Special Operations Forces. Next, one of his wives, who survived the raid, identified him by name. The Special Operations Forces also compared the corpse to photographs of bin Laden, and were “95 percent” certain that the body was his. On Monday morning, U.S. officials completed tests that showed a “virtually 100 percent match of the body,” with DNA collected from other bin Laden family members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X