ലൈബ്രറികളില്‍ ഇനി നീലച്ചിത്രം കാണാം
അശ്ലീലചിത്രം എന്ന വാക്കുതന്നെ ധാര്‍മ്മികമൂല്യങ്ങളോടുള്ള ഒരു വെല്ലുവിളിയായിട്ടാണ് പൊതുവേ സമൂഹം കാണുന്നത്. അപ്പോള്‍ അശ്ലീലചിത്രം കാണുകയെന്നാലോ, ധാര്‍മ്മികമൂല്യങ്ങളുടെ കുറവെന്നുതന്നെയാണ് പറയാറുള്ളത്. പക്ഷേ ന്യൂയോര്‍ക്കിലെ കാര്യം ഇപ്പോള്‍ ഇങ്ങനെയൊന്നുമല്ല.
ഇവിടത്തെ ലൈബ്രറികളില്‍ കയറിച്ചെല്ലുന്ന ധാര്‍മ്മികമൂല്യക്കാര്‍ ഒരുപക്ഷേ അന്തിച്ചുപോകും, പലരും ലൈബ്രറിയില്‍ അവിടെയുമിവിടെയും നിന്ന് ഒളിയും മറയുമൊന്നുമില്ലാതെ നീലച്ചിത്രങ്ങള്‍ കാണുന്നു. ഇതെന്തുകഥയെന്നല്ലേ ചിന്തിക്കുന്നത്. സംഗതി സത്യംതന്നെ.
അമേരിക്കയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ന്യയോര്‍ക്കിലെ ലൈബ്രറികളില്‍ നീലച്ചിത്രം കാണുന്നത് തടയേണ്ടെന്നാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറുകളില്‍ അശ്ലീലചിത്രങ്ങള്‍ കാണുന്നത് സര്‍ക്കാര്‍ തടഞ്ഞിരിക്കെയാണ് ന്യൂയോര്‍ക്കിലെ പബ്ലിക് ലൈബ്രറി അധികൃതര്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിലപാടെടുത്തിരിക്കുന്നത്. .
സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്നവയാണ് ന്യൂയോര്‍ക്ക് ലൈബ്രറിയുടെ കേന്ദ്രങ്ങള്‍. പക്ഷേ, അഭിപ്രായസ്വാതന്ത്ര്യത്തെ മാനിച്ച് തങ്ങള്‍ നീലച്ചിത്രങ്ങള്‍ പരസ്യമായി കാണുന്നത് തടയുന്നില്ലെന്നാണ് ലൈബ്രറി അധികൃതര്‍ പറയുന്നത്.
ന്യൂയോര്‍ക്കില്‍ 200 കേന്ദ്രങ്ങളാണ് ലൈബ്രറിക്കുള്ളത്. ഇവിടെയെത്തുന്നവര്‍ക്ക് കംപ്യൂട്ടറും ഇന്റര്‍നെറ്റും സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമാണ് ലൈബ്രറി അധികൃതര്‍ നല്‍കുന്നത്. ഇനി മുതല്‍ ഈ കംപ്യൂട്ടറുകളില്‍ പൊതുജനമധ്യേ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനുള്ള അവകാശമാണ് ന്യൂയോര്‍ക്കുകാര്‍ക്ക് നിയമം പ്രകാരം ലഭിച്ചിരിക്കുന്നത്.
ലൈബ്രറിയിലെത്തുന്നവര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം എന്തുവേണമെങ്കിലും കമ്പ്യൂട്ടറില്‍ കാണാമെന്നാണ് ബ്രൂക്ലിന്‍ പബ്ലിക് ലൈബ്രറിയുടെ വക്താവ് മലൈക ഗ്രാന്‍വില്ലി പറയുന്നത്. പക്ഷേ മതനേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ് അവരില്‍ പലരും പറയുന്നത്.
സ്ത്രീകളില്‍ ചിലരും ഇതിനെതിരെ അഭിപ്രായം പറയുന്നു. തൊട്ടടുത്ത മേശയിലിരുന്ന് ഒരാള്‍ അശ്ലീലചിത്രംകാണുമ്പോള്‍ നാണക്കേടുകാരണം ചിലപ്പോള്‍ ലൈബ്രറിയില്‍ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെവരുമെന്നാണ് ഇവര്‍ പറയുന്നത്. പ്രായമായ ആളുകള്‍ക്കും ലൈബ്രറിയില്‍ സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications