ലാദന്‍ വേട്ടയുടെ വീഡിയോ

ഫോണും ഇന്റര്‍നെറ്റും ഇല്ലെന്ന കുറവൊഴിച്ചാല്‍ ആഡംബര വസതിതന്നെയാണ് ലാദന്‍ ഒളിജീവിതത്തിലും ഉപയോഗിച്ചത്. പതിനെട്ടടി ഉയരത്തിലുള്ള മതിലിനകത്ത് ചുറ്റം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് ഒപ്പം കാവല്‍ക്കാരുള്ള രണ്ട് ഗേറ്റുകളും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊച്ചുസാമ്രാജ്യത്തില്‍ ഒസാമ സസുഖം വാഴുകയായിരുന്നു.
2010ലാണ് യുഎസ് സേന ലാദന്റെ ഒളികേന്ദ്രം കണ്ടെത്തിയത്. ഏപ്രില്‍ 29നാണ് ലാദനെ കുരുക്കാനുള്ള പദ്ധതി രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ചത്. കരയിലും കടലിലുമുള്ള ഏറ്റുമുട്ടലുകള്‍ക്ക് വൈദഗ്ധ്യംതേടിയ അമേരിക്കയുടെ നേവ് സീല്‍സിന് ഒടുക്കം വെറും 40 മിനിറ്റുകള്‍കൊണ്ടാണ് ഈ മണിസൗധം വളഞ്ഞ് ലാദനെ കണ്ടെത്തി വധിച്ചത്.
യുഎസ് സേന നടത്തിയ ലാദന്‍ വേട്ടയുടെ വീഡിയോ കാണൂ












Click it and Unblock the Notifications