കൊറിയയിലെ ഗൂഗിള്‍ ഓഫീസില്‍ റെയ്ഡ്

ചൊവ്വാഴ്ചയാണ് റെയ്ഡ് നടന്നത്. കൊറിയയിലെ കമ്യൂണിക്കേഷന്‍ കമ്മീഷനില്‍ നിന്നും അനുവാദം തേടാതെ ഗൂഗിള്‍ ആഡ്‌മോബ് ഉപയോക്താക്കളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടെന്നാണ് തങ്ങള്‍ സംശയിക്കുന്നതെന്ന് കൊറിയന്‍ പൊലീസ് വക്താവ് പറയുന്നു.
ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ വരുന്നതില്‍ കൊറിയയ്ക്ക് ആശങ്കയുണ്ട്. ഇത്തരത്തിലൊരു പ്രശ്‌നം ഒഴിവാക്കുകയെന്നതാണ് കൊറിയന്‍ അധികൃതരുടെ ലക്ഷ്യം. കാലിഫോര്‍ണിയ ആസ്ഥാനമായ ആഡ്‌മോബിനെ 2009ലാണ് ഗൂഗിള്‍ സ്വന്തമാക്കിയത്.












Click it and Unblock the Notifications