പാകിസ്താനിലെ യുഎസ് എംബസ്സി അടച്ചു
ഇസ്ലമാബാദ്: അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ വധത്തിന് പിന്നാലെ പാക്കിസ്ഥാനിലെ യുഎസ് എംബസിയും മൂന്നു കോണ്‍സുലേറ്റുകളും അടച്ചു.
ഇസ്ലമാബാദിലെ എംബസി ആസ്ഥാനവും കറാച്ചി, പെഷാവര്‍, ലഹോര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ആണ് അടച്ചത്. ഇവിടങ്ങളില്‍ പൊതു ജനങ്ങള്‍ പ്രവേശിക്കുന്നതു താല്‍ക്കാലികമായി തടയുന്നതിനാണു നടപടിയെന്നാണു യുഎസ് വിശദീകരണം.
പാക് പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതും അമേരിക്ക നിര്‍ത്തിവച്ചിരിക്കുകയാണ്. ബിന്‍ലാദന്റെ വധത്തെ തുടര്‍ന്ന് അല്‍ ക്വയ്ദയില്‍ നിന്നുണ്ടായേയ്ക്കാവുന്ന പ്രതികാര നടപടികള്‍ കണക്കിലെടുത്താണ് യൂഎസ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ലാദന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം ജാഗ്രതയിലാണ്. ലോകമെമ്പാടുമുള്ള യുഎസ് പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കി. എംബസികളിലേയ്ക്ക് യുഎസ് പൗരന്മാര്‍ പേകേണ്ടതില്ലെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം.












Click it and Unblock the Notifications