കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോര്‍ജിയുടെ മൃതദേഹം കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

ഇറ്റാനഗര്‍: അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു ദോര്‍ജിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തകര്‍ന്നുവീണസ്ഥലം ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്. തവാങ്ങിനുസമീപമുള്ള ജങ് വെള്ളച്ചാട്ടത്തിനു സമീപമായി ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലാണ്. ആഭ്യന്തര മന്ത്രി പി ചിദംബരമാണ് ദോര്‍ജിയുടെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നാല് പേര്‍ക്കിരിയ്ക്കാവുന്ന ഒറ്റ എഞ്ചിനുള്ള പവന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ശനിയാഴ്ച രാവിലെയാണ് കാണാതെയായത്. തവാങ്ങില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിന് ശേഷം കോപ്ടറിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ദോര്‍ജിയ്‌ക്കൊപ്പം പൈലറ്റുമാരായ ക്യാപ്റ്റന്‍ ജെഎസ് ബാബര്‍, ക്യാപ്റ്റന്‍ ടിഎസ് മാമിക്, സുരക്ഷാ ഉദ്യോഗസ്ഥനായ യെഷി ചോഡക്ക്, തവാങ് എംഎല്‍എയുടെ യെഷി ലാമു എന്നിവരാണ് കോപ്ടറിലുണ്ടായിരുന്നത്.

കേലയിലുള്ള ആര്‍മി പോസ്റ്റില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. പ്രതികൂല കാലാവസ്ഥയില്‍ 3500 സൈനികരും ആയിരത്തോളം നാട്ടുകാരുമാണ് വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നത്.

അരുണാചല്‍ പ്രദേശിലെ ഗ്യാംഗ്ഘര്‍ ഗ്രാമത്തില്‍ 1955 മാര്‍ച്ച് മൂന്നിനു ജനിച്ച ദോര്‍ജി ഖണ്ഡു അരുണാചല്‍ പ്രദേശിന്റെ ആറാമത്തെ മുഖ്യമന്ത്രിയാണ്. 2007 ഏപ്രില്‍ ഒന്‍പതിനാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 2009 ഒക്‌ടോബര്‍ 25ന് ദോര്‍ജി ഖണ്ഡു തുടര്‍ച്ചായി രണ്ടാംം വട്ടം മുഖ്യമന്ത്രിയായി.

ബംഗ്ലാദേശ് യുദ്ധത്തില്‍ ആര്‍മി ഇന്റലിജന്‍സ് ഓഫിസറായി സേവനം അനുഷ്ഠിച്ച ഖണ്ഡു 1980കളിലാണ് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1990ലും 1995ലും തിംഗ്ബു-മുക്‌തോ നിയോജകമണ്ഡലത്തില്‍ നിന്നും ഖണ്ഡു നിയമസഭയിലെത്തി. 2007 ല്‍ സഹകരണമന്ത്രിയായി. 23 വര്‍ഷത്തെ അപാംഗ് ഭരണത്തിനുശേഷം 2007ല്‍ ഖണ്ഡു മുഖ്യമന്ത്രിയായി.

ഇന്ത്യയില്‍ വ്യോമാപകടങ്ങളിലൂടെ കൊല്ലപ്പെടുന്ന പ്രമുഖരുടെ പട്ടികയിലാണ് ഇതോടെ ദോര്‍ജിയുടെ പേര് ഇടംപിടിച്ചിരിയ്ക്കുന്നത്. ആന്ധ്രയുടെ മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ദ്‌റായ് മേത്ത. ജിഎംസി ബാലയോഗി, മാധവ് റാവു സിന്ധ്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് സമാനമായ ദുരത്തിന് ഇരയായവര്‍.

2009 സെപ്റ്റംബര്‍ രണ്ടിനാണ് വൈഎസ് കൊല്ലപ്പെട്ട അപകടം നടന്നത്. അദ്ദേഹത്തിനൊപ്പം കോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. വൈഎസ്ആറിന്റെ ജന്മദേശമായ കഡപ്പ ജില്ലയിലെ നല്ലമല പ്രദേശത്തായിരുന്നു ഈ കോപ്റ്റര്‍ തകര്‍ന്നുവീണത്. അന്ന് കാണാതായ കോപ്റ്ററിന് വേണ്ടി നടത്തിയ തിരച്ചില്‍ ദോര്‍ജി ഖണ്ഡു സംഭവത്തിന് സമാനമായിരുന്നു. പ്രതികൂല കാലാവസ്ഥയും കോപ്റ്ററിന്റെ പഴക്കവുമായിരുന്നു അന്ന് വില്ലനായത്.

English summary
The wreckage of the helicopter carrying Arunachal Pradesh Chief Minister Dorjee Khandu and four others, that went missing on Saturday last, has been located. Mr Khandu and all others on the helicopter have died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X