നാഗര്‍കോവില്‍: നാഗര്‍കോവിലിനു സമീപം പൂജാരിയെ ക്ഷേത്ര വളപ്പില്‍ വെട്ടിക്കൊന്നു. മേലേ കൃഷ്ണന്തൂര്‍ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി മാരുതി അടികളെ(42)യാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അഖില ഭാരത ഹിന്ദു മഹാസഭ എന്ന ഹിന്ദു സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് മാരുതി.
ഗുണ്ടാപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
മേലേ കൃഷ്ണന്തൂരിലെ റൗഡിയായിരുന്ന കൃഷ്ണകുമാര്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ചാംപ്രതിയായിരുന്നു മാരുതി. കൃഷ്ണകുമാറിന്റെ കൊലയ്ക്ക് പ്രതികാരമായാണ് മാരുതിയെ കൊന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
State vice president of Akhila Bharata Hindu Maha Sabha, Maruthi Adigalar was hacked to death by an unidentified gang at Melakrishnanputhoor near here on Tuesday night.Police said that Sreekumar alias Maruthi Adigalar (33) of Melakrishnanputhoor was the state vice president of a Hindu outfit named ‘Akhila Bharata Hindu Maha Sabha’ and was the caretaker of an Aanjaneyar temple near Melakrishnanputhoor near Pallam.