കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശദുരന്തങ്ങളില്‍ പൊലിഞ്ഞ നേതാക്കള്‍

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആകാശയാത്രക്കിടെ അപകടത്തില്‍പ്പെട്ടു മരിച്ച രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ഇനി അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ പേരും. അഞ്ചുദിവസങ്ങള്‍ക്ക് മുമ്പ് ഹെലികോപ്റ്ററില്‍ യാത്രപോയ ദോര്‍ജിയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചുകഴിഞ്ഞു.

സമാനമായ സംഭവങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ് ആന്ധ്രയുടെ മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ദ്‌റായ് മേത്ത. ജിഎംസി ബാലയോഗി, മാധവ് റാവു സിന്ധ്യ തുടങ്ങിയവര്‍.

2009 സെപ്റ്റംബര്‍ രണ്ടിനാണ് വൈഎസ് കൊല്ലപ്പെട്ട അപകനടം നടന്നത്. അദ്ദേഹത്തിനൊപ്പം കോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. വൈഎസ്ആറിന്റെ ജന്മദേശമായ കഡപ്പ ജില്ലയിലെ നല്ലമല പ്രദേശത്തായിരുന്നു ഈ കോപ്റ്റര്‍ തകര്‍ന്നുവീണത്. അന്ന് കാണാതായ കോപ്റ്ററിന് വേണ്ടി നടത്തിയ തിരച്ചില്‍ ദോര്‍ജി ഖണ്ഡു സംഭവത്തിന് സമാനമായിരുന്നു. പ്രതികൂല കാലാവസ്ഥയും കോപ്റ്ററിന്റെ പഴക്കവുമായിരുന്നു അന്ന് വില്ലനായത്.

ലോക്‌സഭാ സ്പീക്കറും ടിഡിപി നേതാവുമായ ജി. എം. സി. ബാലയോഗി 2002 മാര്‍ച്ച് മൂന്നിനു വെസ്റ്റ് ഗോദാവരി ജില്ലയിലുണ്ടായ കോപ്റ്റര്‍ അപകടത്തിലാണു മരിച്ചത്.

2004ല്‍ മേഘാലയ മന്ത്രി സാങ്മയും ആറ് എംഎല്‍എമാരും ആകാശയാത്രക്കിടെയുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.

2001ല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുക്കാന്‍ കാന്‍പൂരിലേക്കു നടത്തിയ യാത്രയ്ക്കിടെ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് പ്രമുഖ നേതാവ് മാധവ് റാവു സിന്ധ്യ മരിച്ചത്. അപകടത്തില്‍ രണ്ടു പത്രലേഖകരുള്‍പ്പെടെ ആറുപേര്‍കൂടി മരിച്ചു.

94ല്‍ പഞ്ചാബ് ഗവര്‍ണര്‍ സുരേന്ദ്രനാഥും 1997ല്‍ പ്രതിരോധ സഹമന്ത്രി എന്‍വിഎന്‍. സോമു, 2001ല്‍ വിദ്യാഭ്യാസമന്ത്രി നതുങ് എന്നിവര്‍ അരുണാചലില്‍തന്നെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

1980ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ മരണം ദില്ലിയിലുണ്ടായ വിമാനാപകടത്തിലായിരുന്നു.

1973ല്‍ കേന്ദ്രമന്ത്രി മോഹന്‍ കുമാരമംഗലവും വിമാനാപകടത്തിലാണ് മരിച്ചത്. വിമാനാപകടത്തില്‍ മരിച്ച മറ്റൊരു നേതാവാണു ഗുജറാത്ത് മുഖ്യനായിരുന്ന ബല്‍വന്ദ്‌റായ് മേത്ത. 1965 സെപ്റ്റംബര്‍ 18നായിരുന്നു സംഭവം.

കച്ച് മേഖലയില്‍ രണ്ടു പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങളുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ മേത്തയുടെ വിമാനം ശ്രമിച്ചപ്പോഴായിരുന്നു അപകടമെന്നാണു വെളിപ്പെട്ടത്.

English summary
The disappearance of the chopper on which Arunachal Pradesh chief minister Dorjee Khandu took off from Tawang on Saturday morning has brought back memories of another search, for another Chief Minister. On September 2, 2009, Andhra Pradesh Chief Minister YSR Reddy's chopper went off the radar of the Air Traffic Control within less than an hour of take-off. In that case, it was tragic news that came at the end of 24 hours,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X