സുകുമാരന്‍ നായരുടെ കോലം കത്തിച്ചു
കാസര്‍കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ജി. സുകുമാരന്‍ നായര്‍ക്കെതിരെ കാസര്‍കോട് നീലേശ്വരത്ത് വി.എസ് അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധ പ്രകടനം നടത്തി.
മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനെതിരെ സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. പ്രകടനക്കാര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
ഇതിനിടെ സുകുമാരന്‍ നായരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ആലപ്പുഴയിലെ മുഹമ്മയില്‍ എന്‍എസ്എസ് ഓഫീസ് തകര്‍ത്തത് സിപിഎമ്മിന്റെ ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാനുള്ള അവകാശം എല്ലാ സംഘടനകള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും മന്ദിരങ്ങള്‍ ആക്രമിച്ച സംഭവത്തെ അപലപിച്ചിട്ടുണ്ട്. വിഎസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് നല്‍കിയെന്ന സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലിന് പിന്ന്ാലെ വിഎസ് അനുകൂലികള്‍ ആണ് കരയോഗം ഓഫീസ് ആക്രമിച്ചത്.
അഞ്ച് ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കി. അക്രമികള്‍ വി. എസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് ബൈക്കുകളില്‍ സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.












Click it and Unblock the Notifications