തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ്സ് സ്വീകരിയ്ക്കുന്ന സമദൂര സിദ്ധാന്തം തട്ടിപ്പാണെന്ന് നേരത്തേ അറിയാമായിരുന്നെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി സംസ്‌കാരമില്ലാത്തവനെന്നും വൃത്തികെട്ടവനാണെന്നും ജനാധിപത്യബോധമില്ലാത്ത നേതാവാണെന്നുമുള്ള എന്‍.എസ്.എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന സംസ്‌കാരത്തിന് യോജിച്ചതല്ല, അത്തരം പ്രയോഗം ശരിയാണോയെന്ന് അവര്‍തന്നെ ആലോചിക്കേണ്ടതുണ്ട്. ഇപ്പോഴെങ്കിലും എല്ലാം തുറന്ന് പറഞ്ഞത് നന്നായി. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ സ്ഥാനമുണ്ട്, ആ സ്ഥാനത്തിനുള്ള ബഹുമാനം നല്‍കണംകോടിയേരി വ്യക്തമാക്കി.
വിഎസ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂരം കൈവെടിഞ്ഞിരുന്നുവെന്ന് സുകുമാരന്‍ നായര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു.
Kodiyeri Balakrishnan, CPM PB member and Home Minister came out with strong reply for the NSS leadership claiming his party was well aware of the fact that the equal distance policy adopted by the NSS was a fraud.