കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം സ്‌ഫോടനം; സൂപ്പിയുടെ സഹോദരന്‍ അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

നാദാപുരം: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ നരിക്കാട്ടേരി ബോംബ് സ്‌ഫോടനക്കേസില്‍ മുസ്ലീംലീഗ് നേതാവും കുറ്റിയാടി മണ്ഡലം യുഡിഎഫ്. സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ സഹോദരനെ ൈക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

നരിക്കാട്ടേരിയിലെ തയ്യില്‍ മൊയ്തു(56)വിനെയാണ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ നരിക്കാട്ടേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി.

കഴിഞ്ഞ ഫെബ്രുവരി 26നു രാത്രിയിലാണ് നരിക്കാട്ടേരി അണിയാറക്കുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ബോംബ് നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുറ്റിയാടി മണ്ഡലത്തിലെ യുഡിഎഫ്. സ്ഥാനാര്‍ഥിയുമായിരുന്ന സൂപ്പി നരിക്കാട്ടേരിയുടെ ജ്യേഷ്ഠനായ മൊയ്തുവിനെ ചോദ്യംചെയ്യാനായി െ്രെകംബ്രാഞ്ച് സംഘം നാദാപുരം ടി.ബിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു െ്രെകംബ്രാഞ്ച് സി.ഐ. ധനഞ്ജയന്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മൊയ്തുവിന്റെ വീടിനു സമീപത്തായിരുന്നു സ്‌ഫോടനമുണ്ടായത്.

English summary
One more person were arrested in connection with the incident in which five suspected Muslim League activists were killed while making bombs at Nadapuram in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X