ഹോളിവുഡ് നടിയുടെ മൃതദേഹം കണ്ടെത്തി

1958 ല്‍ ഇറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'അറ്റാക് ഓഫ് ദ 50 ഫൂട്ട് വുമണ്‍' എന്ന സിനിമയിലെ തകര്‍പ്പന്‍ അഭിനയമാണ് ഇവരെ പ്രശസ്തയാക്കിയത്. 82 വയസ്സുള്ള ഇവര്‍ മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
വികേഴ്‌സിന്റെ വീട്ടിലെ മെയ്ല്‍ ബോക്‌സില്‍ കത്തുകള്‍ പഴകി മഞ്ഞനിറമായിരിക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരി വീടിനകത്തുകയറി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന ദൃശ്യം കണ്ടത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇപ്പോഴും വികേഴ്‌സിന് കത്തും ആശംസാ കാര്‍ഡുകളും വരാറുണ്ടായിരുന്നു.
വര്‍ഷങ്ങളായി ഇവര്‍ ഇവിടെ ഒറ്റക്കായിരുന്നു താമസം. ഗ്ലാമര്‍ താരമായിരുന്ന കാലത്ത് പ്ലേബോയ് മാസികയില്‍ അച്ചടിച്ചുവന്ന വികേഴ്‌സിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.












Click it and Unblock the Notifications