പാകിസ്താനോട് മാപ്പു പറയില്ല: അമേരിക്ക

അമേരിക്കയുടെ ഈ നടപടി ഏകപക്ഷീയമായെന്ന് പാകിസ്താന്‍ ചൊവ്വാഴ്ച കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്കയിലെ ആയിരക്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയ ഒന്നാം നമ്പര്‍ ശത്രുവാണ് ലാദന്‍. അതുകൊണ്ട് തന്നെ ക്ഷമപറയാന്‍ സാധിക്കില്ലെന്ന് വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി ജെ് കാര്‍നി പറഞ്ഞു.
ഇസ് ലാം വിശ്വാസികളുമായി അമേരിക്ക യുദ്ധത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലാദന്‍ മുസ്‌ലിം നേതാവല്ല. മുസ് ലിങ്ങളടക്കമുള്ള ജനങ്ങളെ ലാദന്‍ കൊലപ്പെടുത്തിയതായും കാര്‍നി അറിയിച്ചു.
ലാദന് ഒളിവില്‍ക്കഴിയാന്‍ പാകിസ്താന്‍ സഹായം ചെയ്തിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് നേരത്തേ യുഎസ് അധികൃതര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications