Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന് അന്ത്യാഞ്ജലിയര്‍പ്പിച്ച് കോട്ടയത്ത് ലഘുലേഖ

കോട്ടയം: അമേരിക്കയുടെ സൈന്യം കൊലപ്പെടുത്തിയ അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ കേരളത്തില്‍ പ്രചരിക്കുന്നു. കോട്ടയം ജില്ലയിലാണ് ഈ ലഘുലേഖ വ്യാപകമായി വിതരണം ചെയ്തിരിക്കുന്നത്.

ലാദന്റെ ചിത്രം ആലേഖനം ചെയ്തവയാണ് ലഘുലേഖക. ഈ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച ചങ്ങാനാശേരി നഗരത്തിലാണ് ലഘുലേഖകള്‍ കൂടുതലായി പ്രചരിച്ചത്. ഏതെങ്കിലും സംഘടനയുടേയോ വ്യക്തിയുടേയോ പേര് ലഘുലേഖയില്‍ വ്യക്തമാക്കിയിട്ടില്ല.

ആരാണ് ഇത്തരത്തിലൊന്ന് അച്ചടിച്ചതെന്നും വിതരണം ചെയ്തതെന്നും സംബന്ധിച്ച് യാതൊരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഒരു പുരുഷനാണ് ഇത് വിതരണം ചെയ്തതെന്നാണ് ചങ്ങനാശേരി നഗരവാസികള്‍ പറയുന്നത്. പക്ഷേ ലഭ്യമായ വിവരങ്ങള്‍ വച്ച് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ധീരനായ പോരാളിയ്ക്ക് സലാം എന്ന രീതിയിലാണ് ലഘുലേഖയിലെ ഉള്ളടക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+