അരുണിന് ലോകായുക്തയുടെ നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എഴുതി നല്‍കിയ ഒന്‍പത് ആരോപണങ്ങളില്‍ കേസ് പരിഗണിക്കാനുള്ള ലോകായുക്തയുടെ അധികാരപരിധി പരിശോധിക്കാന്‍ കേസ് നേരത്തെയാക്കി ഉപലോകായുക്ത ഉത്തരവായി. ഒന്‍പതിന് അരുണ്‍കുമാര്‍ നേരിട്ടു ഹാജരാകണമെന്നാണു നോട്ടീസ്.
അരുണ്‍കുമാര്‍ ജോലിചെയ്യുന്ന സ്ഥാപനമായ ഐഎച്ച്ആര്‍ഡി ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ അരുണ്‍കുമാര്‍ പൊതുസേവകന്റെ നിര്‍വചനത്തില്‍ വരില്ലെന്നും അതിനാല്‍ ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കാണിച്ച് ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കിയിരുന്നു.
നേരത്തെ ജൂണ്‍ രണ്ടിന് അവധിക്കുവച്ച കേസ് ഈ സാഹചര്യത്തില്‍ നേരത്തെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷയിന്‍മേല്‍ ഉപലോകായുക്ത ജി. ശശിധരന്‍ ബുധനാഴ്ച വാദം കേട്ടാണു കേസ് ഒന്‍പതിനു പരിഗണിക്കാന്‍ നോട്ടീസ് നല്‍കിയത്.












Click it and Unblock the Notifications