എന്‍ഡോസള്‍ഫാന്‍: 2 വയസ്സുകാരി മരിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ബാലിക മരിച്ചു. ബെള്ളൂര്‍ സ്വദേശിനിയായ രണ്ടര വയസ്സുകാരി പ്രജിതയാണ് മരിച്ചത്.
പ്രജിതയ്ക്ക് ചികിത്സ നിഷേധിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതെതുടര്‍ന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് ജനറല്‍ ആശുത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
പ്രജിതയെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടു വന്നപ്പോള്‍ കുട്ടികളുടെ ഡോക്ടര്‍മാരില്ലെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറോളം പ്രാഥമിക ചികിത്സപോലും നല്‍കിയില്ലെന്നു കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പി.കെ ശ്രീമതി ഡി.എം.ഒ യോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications